1. Home
  2. Kerala

Category: Palakkad

പാലക്കാട് അമ്മയെയും മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തി  

പാലക്കാട് അമ്മയെയും മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തി  

  പാലക്കാട്: പാലക്കാട് അമ്മയെയും കുഞ്ഞിനെയും വീട്ടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വടക്കാഞ്ചേരി ആയക്കാട്ടിലാണ് സംഭവം. പാലക്കാട് സ്വദേശിയായ നിജയെയും മൂന്ന് മാസം മാത്രം പ്രായമുള്ള കു‌ഞ്ഞിനെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. ആത്മഹത്യയാണെന്നും ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.…

Read More
രണ്ട് വയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ച്  കാമുകനൊപ്പം ഇറങ്ങിപ്പോയ അമ്മയും കാമുകനും അറസ്റ്റിൽ

രണ്ട് വയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഇറങ്ങിപ്പോയ അമ്മയും കാമുകനും അറസ്റ്റിൽ

പാലക്കാട്: ചെറുപ്പളശ്ശേരിയിൽ രണ്ട് വയസ്സുള്ള കുഞ്ഞിനെ വീട്ടിൽ തനിച്ചാക്കി കാമുകനൊപ്പം ഇറങ്ങിയപ്പോയ യുവതിയും കാമുകനും അറസ്റ്റിൽ. കുട്ടിയുടെ അമ്മ ഷഫ്നത്ത്, കാമുകനായ മുന്നൂർക്കോട് പുലാക്കൽ വീട്ടിൽ മുഹമ്മദ് ബെൻഷാം എന്നിവരെയാണ് ചെറുപ്പളശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ പിതാവ് റഫീക്കിന്‍റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ചൊവ്വാഴ്ച അർദ്ധരാത്രിയിലാണ് സംഭവം.

Read More
ഹെല്‍മറ്റില്ലാത്തവരെ കാത്ത് കയറുമായി കാലന്‍

ഹെല്‍മറ്റില്ലാത്തവരെ കാത്ത് കയറുമായി കാലന്‍

പാലക്കാട് : ഗതാഗത നിയമം ലംഘിക്കുന്നവരെ പിടികൂടി ബോധവല്‍ക്കരിക്കാന്‍ വേറിട്ട രീതിയുമായി റോഡിലിറങ്ങി പൊലീസുകാര്‍. പാലക്കാട്ടെ ചാലിശ്ശേരി പൊലീസാണ് വേറിട്ട ബോധവല്‍ക്കരണ നടപടിയുമായി രംഗത്തുവന്നത്. കാലന്റെ വേഷം കെട്ടിയും യാത്രക്കാര്‍ക്ക് കോഴിമുട്ടകൊടുത്തുമായിരുന്നു റോഡ് സുരക്ഷാ ബോധവല്‍ക്കരണം. പൊലീസുകാര്‍ക്കൊപ്പം കറുത്ത വസ്ത്രവും തലയില്‍ കൊമ്ബും കയ്യില്‍ കയറുമായാണ് കാലന്‍ റോഡിലിറങ്ങിയത്.…

Read More
സുഹൃത്തിനെ സാമ്പത്തികമായി സഹായിച്ചു: കള്ളക്കഥമെനഞ്ഞ് വീട്ടമ്മ

സുഹൃത്തിനെ സാമ്പത്തികമായി സഹായിച്ചു: കള്ളക്കഥമെനഞ്ഞ് വീട്ടമ്മ

പാലക്കാട്: സുഹൃത്തിനെ സാമ്പത്തികമായി സഹായിച്ചത് വീട്ടുകാര്‍ അറിയാതിരിക്കാന്‍ കളളക്കഥ മെനഞ്ഞ സ്ത്രീയെ പൊലീസ് നായ കുടുക്കി. പാലക്കാട് നഗരത്തിന് സമീപം ഇന്നലെ ഉച്ചയോടെയാണ് സംഭവം. പൊലീസിനെയും നാട്ടുകാരെയും 2 മണിക്കൂര്‍ മുള്‍മുനയില്‍ നിര്‍ത്തിയ വ്യാജ പരാതിക്കു തിരശീല വീണത് കല്ലേക്കാട് എആര്‍ ക്യാംപിലെ പൊലീസ് നായ റോക്കിയുടെ മിടുക്കിലാണ്.…

Read More
ഹരീഷ് വാസുദേവനെ പാക്കിസ്ഥാനിലേക്ക് വിടണം: ടി പി സെൻകുമാർ

ഹരീഷ് വാസുദേവനെ പാക്കിസ്ഥാനിലേക്ക് വിടണം: ടി പി സെൻകുമാർ

  പാലക്കാട്: സാമൂഹ്യപ്രവര്‍ത്തകൻ അഡ്വ ഹരീഷ് വാസുദേവനെ പാക്കിസ്ഥാനിലേക്ക് അയക്കണമെന്ന് മുൻ ഡിജിപിയും ബിജെപി നേതാവുമായ ടിപി സെൻകുമാര്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ പേരിലാണ് പ്രകോപനപരമായ പ്രസംഗം. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം ആരോപിച്ചു. “മതന്യൂനപക്ഷങ്ങളുടെ വോട്ട് എൽഡിഎഫിനോ യുഡിഎഫിനോ എന്ന…

Read More
ജോലിക്കിടെ ഭവാനിപ്പുഴയിലേക്കു ജീപ്പ് മറിഞ്ഞു ചികിത്സയിലായിരുന്ന അട്ടപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ മരിച്ചു

ജോലിക്കിടെ ഭവാനിപ്പുഴയിലേക്കു ജീപ്പ് മറിഞ്ഞു ചികിത്സയിലായിരുന്ന അട്ടപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ മരിച്ചു

പാലക്കാട്: ജോലിക്കിടെ ഭവാനിപ്പുഴയിലേക്കു ജീപ്പ് മറിഞ്ഞു ചികിത്സയിലായിരുന്ന അട്ടപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ മരിച്ചു. പാലക്കാട് കളളിക്കാടം ദീപം വീട്ടില്‍ ഷര്‍മിള ജയറാം(32) ആണ് അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ അഗളിയില്‍ ചുമതലയേറ്റ ഷര്‍മിള കാട്ടുതീ പ്രതിരോധത്തിലും വനത്തിനുള്ളിലെ കഞ്ചാവ് കൃഷി നശിപ്പിക്കുന്നതിലും ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. 24നു…

Read More
പൊലീസ് സഹായത്തോടെ കുടിയൊഴിപ്പിക്കാന്‍ ശ്രമം; ​ഗ്രഹനാഥൻ ആത്മഹത്യ ചെയ്തു

പൊലീസ് സഹായത്തോടെ കുടിയൊഴിപ്പിക്കാന്‍ ശ്രമം; ​ഗ്രഹനാഥൻ ആത്മഹത്യ ചെയ്തു

പാലക്കാട്: താമസ സ്ഥലത്തു നിന്നു കുടിയിറക്കാന്‍ ശ്രമിച്ചതില്‍ മനംനൊന്തു തീ കൊളുത്തിയ ആള്‍ മരിച്ചു. വണ്ണാമട വെള്ളാരങ്കല്‍മേട്ടില്‍ താമസിക്കുന്ന തൃശൂര്‍ സ്വദേശി രാജനാണു (65) മരിച്ചത്. ജല വകുപ്പിന്റെ പുറമ്ബോക്കില്‍ ഷെഡ് കെട്ടി താമസിക്കുന്നതായി ചൂണ്ടിക്കാട്ടി ഡിസംബര്‍ 30നാണ് ഉദ്യോഗസ്ഥര്‍ കുടിയൊഴിപ്പിക്കാനെത്തിയത്. ഇതിനിടെ രാജന്‍ ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തുകയായിരുന്നു.…

Read More
കോയമ്പത്തൂരിന് സമീപം ദേശീയ പാതയിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു

കോയമ്പത്തൂരിന് സമീപം ദേശീയ പാതയിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു

കോയമ്പത്തൂര്‍: കോയമ്പത്തൂരിന് സമീപം ദേശീയ പാതയിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന ചിറ്റൂർ നല്ലേപ്പിള്ളി സ്വദേശികളാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കാറിലുണ്ടായിരുന്ന മറ്റ് നാല് പേർ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെ കോയമ്പത്തൂര്‍ പോത്തനൂർ മെയിൻ റോഡിലാണ്…

Read More
പൗരത്വ ഭേദഗതി നിയമം; സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ ഒന്നിച്ച്‌ ചെറുക്കുമെന്ന് കെ. മുരളീധരന്‍

പൗരത്വ ഭേദഗതി നിയമം; സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ ഒന്നിച്ച്‌ ചെറുക്കുമെന്ന് കെ. മുരളീധരന്‍

പാലക്കാട്: പൗരത്വ ഭേദഗതി നിയമം നിയമം നടപ്പാക്കാത്തതിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാനാണ് നീക്കമെങ്കില്‍ ഒന്നിച്ച്‌ ചെറുക്കുമെന്ന് കോണ്‍ഗ്രസ് എംപി കെ മുരളീധരന്‍. എന്നാല്‍ കേരളത്തില്‍ സര്‍ക്കാരിനൊപ്പം ചേര്‍ത്ത് കോണ്‍ഗ്രസ് സമരം ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് നിലവില്‍ രണ്ടാം സ്വാതന്ത്ര്യ സമരത്തിന്റെ അന്തരീക്ഷമാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തില്‍…

Read More
വാളയാറിൽ എട്ട് വയസുള്ള പെൺകുട്ടിയെ അയൽവാസി പീഡിപ്പിച്ചു

വാളയാറിൽ എട്ട് വയസുള്ള പെൺകുട്ടിയെ അയൽവാസി പീഡിപ്പിച്ചു

പാലക്കാട്: വാളയാറിൽ നിന്ന് വീണ്ടും പീഡന പരാതി. എട്ട് വയസുള്ള പെൺകുട്ടിയാണ് പീഡനത്തിനിരയായത്. അയൽവാസിയാണ് പീഡിപ്പിച്ചത്. പ്രതി ഒളിവിലാണ്. ഈ മാസം ഏഴിനാണ് സംഭവം. കുട്ടിയുടെ അമ്മയുടെ പരാതിയിൽ കഴിഞ്ഞ ദിവസം പോലീസ് കേസെടുത്തിരുന്നു. പ്രതിക്കായി പോലീസ് തിരച്ചിൽ നടത്തുന്നു.

Read More