കുടുംബ ബജറ്റ് താളം തെറ്റിച്ച് പാചകവാതക വിലയില്‍ വീണ്ടും വര്‍ധന. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള സിലിണ്ടറിന് 25 രൂപയാണ് കൂട്ടിയത്. കൊച്ചിയിലെ പുതിയ വില 801 രൂപയാണ്. വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. നേരത്തെ ഗാര്‍ഹിക സിലിണ്ടറിന്റെ വില 776 രൂപയായിരുന്നു.
പാചക വാതകത്തിന് ഡിസംബറിന് ശേഷമുണ്ടാകുന്ന മൂന്നാമത്തെ വര്‍ധനവാണിത്. ഡിസംബര്‍ ഒന്നിനും ഡിസംബര്‍ 16നും 50 രൂപവീതം കൂട്ടി. ഫെബ്രുവരി 14ന് 50 രൂപയുമാണ് വര്‍ധിപ്പിച്ചത്.


