പന്ത്രണ്ടാം വയസില്‍ വിവാഹം, 13 ല്‍ വിവാഹമോചനം , ഇച്ഛാശക്തികൊണ്ട് ഇന്ന് ബിസിനസ് ഐക്കണ്‍!
തന്നെക്കൊണ്ട് ഒന്നും കഴിയില്ല എന്ന് കരുതി ജീവിതത്തില്‍ തോറ്റ് പിന്മാറാന് അവസരം കാത്തിരിക്കുന്നവര്‍ക്ക് മാതൃകയാണ് കമനീ ട്യൂബ്സ് ചെയര്‍പേഴ്സണായ കല്പന സരോജിന്റെ ജീവിത കഥ. തീര്‍ത്തും ദാരിദ്രാവസ്ഥയില്‍ നിന്നും വേണ്ടത്ര അറിവോ വിദ്യാഭ്യാസമോ കൂടാതെ കോടികളുടെ കടബാധ്യതയുള്ള കമ്പനി ഏറ്റെടുത്ത് വിജയിപ്പിച്ച വ്യക്തിയാണ് കല്പന സരോജ. 112 മില്യണ്‍ ആണ് ഈ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ ആസ്തി.

അസാധ്യമായതിനെ സാധ്യമാക്കുന്നിടത്താണ് ഒരു വ്യക്തിയുടെ വിജയം എന്ന് തെളിയിക്കുകയാണ് കല്പന തന്റെ ജീവിതത്തിലൂടെ. മുംബൈ നഗരത്തിലെ ഒരു ദളിത് കുടുംബത്തിലാണ് കല്പന ജനിച്ചത്. പന്ത്രണ്ട് വയസായപ്പോഴേക്കും ചുറ്റുമുള്ളവരെല്ലാം ചേര്‍ന്ന് കല്പനയെ വിഹാഹം ചെയ്തയക്കുന്നതിനായി പിതാവിനെ നിര്‍ബന്ധിച്ചു.അങ്ങനെ സമൂഹത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി കല്പനയെക്കാള് പത്ത് വയസിന് മൂത്ത ഒരാളെ കൊണ്ട് അദ്ദേഹം മകളെ വിവാഹം കഴിപ്പിച്ചു.

തെരുവിലെ ഒരു ഒറ്റമുറിയിലായിരുന്നു കല്പനയുടെ ഭര്‍ത്താവിന്റെ കുടുംബം ജീവിച്ചിരുന്നത്. ഭര്‍ത്താവിന് പറയത്തക്ക ജോലിയുമില്ലായിരുന്നു. കറിയിലൊരല്‍പം ഉപ്പുകൂടിയാലോ, എന്തെങ്കിലും കുഞ്ഞ് പിഴവുകള്‍ വന്നാല്‍ പോലും അയാളുടെ വീട്ടുകാര്‍ കല്പനയെ ഉപദ്രവിച്ചു തുടങ്ങി. 12 വയസ്സ് മാത്രം പ്രായമുള്ള കല്പനക്ക് അതോടെ ഭര്‍തൃവീട് നരകതുല്യമായ മാറി.
ആറുമാസത്തിനു ശേഷം പിതാവ് കല്പനയെ കാണാന്‍ വന്നു. അദ്ദേഹത്തിന് കല്പനയെ കണ്ടിട്ട് മനസിലായതുപോലുമില്ല. മകളുടെ അവസ്ഥ കണ്ട പിതാവ് കല്പനയുടെ നാത്തൂന്മാരുമായി വഴക്കുണ്ടാക്കുകയും കല്പനയെ വീട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്തു. മകളെ ഏറെ സ്നേഹിക്കുന്ന ആ പിതാവ് നടന്നതെല്ലാം എല്ലാം ഒരു ദുസ്വപ്നം പോലെ മറക്കണമെന്നു മകളോട് ആവശ്യപ്പെട്ടു. എന്നാല്‍ എന്തിനും ഏതിനും കുറ്റം കാണുന്ന നാട്ടുകാര്‍ കല്പനയെ കുറ്റപ്പെടുത്തി തുടങ്ങി.തുടര്‍ന്ന് കല്പന ആത്മഹത്യക്ക് പോലും ശ്രമിച്ചു. എന്നാല്‍ മരണം കൈവിട്ടുകളഞ്ഞു. തുടര്‍ന്ന് ആരെത്ര കുറ്റപ്പെടുത്തിയാലും പിടിച്ചുനിന്നേ തീരൂവെന്ന് ഒടുക്കം കല്പന തീരുമാനിച്ചു.

അങ്ങനെ കല്പന മുംബൈയിലേക്ക് തന്നെ തിരികെ വന്നു. ടൈലറായി ജോലി നോക്കിത്തുടങ്ങി. അന്നാണ് ആദ്യമായി ഒരു നൂറു രൂപാ നോട്ട് എങ്ങനെയിരിക്കുമെന്ന് കാണുന്നത്. പിന്നീട് കല്പന ഒരു മുറി വാടകക്കെടുത്തു. തന്റെ കുടുംബത്തെ അങ്ങോട്ട് കൊണ്ടുപോയി. അത്യാവശ്യം നന്നായി ജീവിക്കാന്‍ വരുമാനം ലഭിച്ചു തുടങ്ങി. പക്ഷെ, തന്റെ സഹോദരിയുടെ ജീവിതം രക്ഷിക്കാന്‍ ആകില്ലെന്ന് വന്നതോടെ ഈ സമ്പാദിക്കുന്നത് പോരാ എന്ന് തോന്നിത്തുടങ്ങി. അങ്ങനെ കല്പന ഒരു ലോണെടുത്തു. സ്വന്തമായി ഫര്‍ണിച്ചര്‍ ബിസിനസ് തുടങ്ങി.
കല്പനയെപ്പോലെ കഷ്ടപ്പെട്ടിരുന്ന ഒരുപാട് പേര് പുറത്തുണ്ടായിരുന്നു.അത്രത്തില്പെട്ടവരെ സഹായിക്കണമ് എന്ന ചിന്ത വന്നപ്പോള്‍ ഒരു എന്‍.ജി.ഒ തുടങ്ങി.സാമൂഹികമായും സാമ്പത്തികമായും പിന്നില്‍ നില്‍ക്കുന്നവര്‍ക്ക് ലോണിനായി സഹായം നല്കി.ടൈലറിംഗ് യൂണിറ്റുകളും എന്ജിഒയുമൊക്കെയായി കല്പന മുന്നോട്ട് പോകുമ്പോഴാണ് തകര്‍ച്ചയിലെത്തിയ കമനി ട്യൂബ് എന്നസ്ഥാപനം കല്പനയെ സമീപിച്ചത്.

അവര്‍ക്ക് കോടിക്കണക്കിന് രൂപ കടമുണ്ടായിരുന്നു. ഏത് വിധേനയും സ്ഥാപനത്തെ ഏറ്റെടുക്കണം എന്നതായിരുന്നു അവരുടെ ആവശ്യം.എന്നാല്‍ എല്ലാവരും അത് ഏറ്റെടുക്കരുതെന്ന് കല്പനയോടു പറഞ്ഞു. പക്ഷെ, അതിലെ തൊഴിലാളികളുടെയും മറ്റും വിശപ്പും വേദനയുമാണ് ആ വാക്കുകളേക്കാള്‍ ഏറെ കല്പനയെ അലട്ടിയത്.അതിനാല്‍ കമ്പനി ഏറ്റെടുക്കല്‍ തീരുമാനവുമായി കല്പന മുന്നോട്ടുപോയി. തിരികെ ഒന്നും ആഗ്രഹിച്ചായിരുന്നില്ല അത്. കല്പന ധനമന്ത്രിയെ കണ്ടു. സര്‍ക്കാര്‍ സഹായത്തോടെ ബാങ്കില്‍ നിന്നും ലോണ്‍ എഴുതിത്തള്ളിച്ചു. തുടര്ന്ന്ടീ മുണ്ടാക്കി പ്രവര്‍ത്തനം തുടങ്ങി.ഫാക്ടറി മാറ്റി.
2016ല്‍ കല്പന ആ സ്ഥാപനത്തിന്റെ ചെയര്‍മാനായി. ഏഴ് വര്‍ഷം കൊണ്ട് ലോണ്‍ അടച്ചു തീര്‍ക്കാനാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഒറ്റ വര്‍ഷം കൊണ്ട് അതടച്ചു തീര്‍ത്തു. തൊഴിലാളികള്‍ക്ക് വേതനം നല്കി. 2013ല്‍ പത്മശ്രീ ലഭിച്ചു. ഇതൊരു അവിശ്വസനീയമായ യാത്രയാണ്. ഇന്ന് കല്പന സരോജം മള്‍ട്ടി മില്ല്യണ്‍ കമ്പനിയുടെ ഉടമയാണ്. കല്പന എന്ന സംരംഭകക്ക് ഏറെ വേദനകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ആ വേദനകളെല്ലാം കരുത്തായി കൂടെനിന്നു. അതാണ് കല്പനയുടെ വിജയം


