കൊച്ചി : വിവാദ വ്യവസായി ഫാരിസ് അബൂബക്കറിന്റെ വീട്ടിലും ഓഫീസുകളിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നു. കോഴിക്കോട്, കൊച്ചി, ചെന്നൈ എന്നിവിടങ്ങളില്‍ ഒരേസമയമാണ് റെയ്ഡ്. കള്ളപ്പണ നിക്ഷേപവുമായി ബന്ധപ്പെട്ടാണ് റെയ്ഡെന്ന് ആദായ നികുതി വകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു.
92 റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ ഫാരിസിനുണ്ട് എന്നാണ് ആദായ നികുതി വകുപ്പിന്റെ കണക്ക്. വിദേശത്തു നിന്നുമടക്കം ഈ കമ്പനികളിലേക്ക് വന്‍ നിക്ഷേപം എത്തിയിട്ടുണ്ട്. കോടിക്കണക്കിന് രൂപയുടെ വിദേശ നിക്ഷേപം ഈ കമ്പനികളിലേക്ക് വന്നിട്ടുള്ളതായി ഉദ്യോഗസ്ഥര്‍ പറയുന്നു.
കൊച്ചി – ചെന്നൈ ഓഫീസുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് റെയ്ഡ്.ഇപ്പോള്‍ ലണ്ടനിലുള്ള ഫാരിസ് അബൂബക്കറിനോട് എത്രയും പെട്ടെന്ന് ഹാജരാകാന്‍ ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. രാവിലെ എട്ടു മണി മുതല്‍ ആരംഭിച്ച പരിശോധന തുടരുകയാണ്.


