തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളിലെ മദ്യത്തിന് 15 ശതമാനം വില വര്‍ധിപ്പിച്ചു. ലോക്ഡൗണ്‍ കാലത്ത് ബെവ്കോ ഔട്ട്ലെറ്റുകള് അടഞ്ഞു കിടന്നത് കൊണ്ട് വാൻ സാമ്പത്തിക നഷ്ടമാണ് ഉണ്ടായതെന്നും അത് മറികടക്കാനാണ് മദ്യത്തിൻ്റെ വില വര്‍ധിപ്പിച്ചത് എന്ന് ഉടമകൾ അറിയിച്ചു.
ബാറുകളിലും ബെവ്കോ ഔട്ട്ലെറ്റുകളിലും ഇനി മുതല്‍ രണ്ട് നിരക്കിലായിരിക്കും മദ്യവില്‍പ്പന. എല്ലാത്തരം മദ്യത്തിനും വില വര്‍ധിപ്പിച്ചിട്ടുണ്ട്. ബാറുകള്‍ക്കുള്ള മാര്‍ജിന്‍ 25 ശതമാനമായും വര്‍ധിപ്പിച്ചു. ബെവ്കോ ആവശ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് വില വര്‍ധിപ്പിച്ചുകൊണ്ടുള്ള തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്.
കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് 400 കോടിയുടെ നഷ്ടം ബെവ്കോയ്ക്ക് ഉണ്ടായി. ആ നഷ്ടം നികത്തുക എന്നതാണ് വില വര്‍ധനവിലൂടെ ലക്ഷമിടുന്നത്. ഇതിൻ്റെ ഭാഗമായി ബെവ്കോ ബാറുകള്‍ക്ക് നല്കുന്ന മദ്യത്തിൻ്റെ വില 15 ശതമാനം വരെ വര്‍ധിപ്പിച്ചു. ഇതിൻ്റെ അടിസ്ഥാനത്തില്‍ ഇന്ന് ബാറുകളില്‍ വില്‍ക്കുന്ന മദ്യത്തിൻ്റെ വില ഉയരും.


