രാജ്യത്ത് വീണ്ടും പാചക വാതക വില വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന്റെ വിലയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. 25 രൂപ വര്‍ധിപ്പിച്ച് നിലവില്‍ 866 രൂപ 50 പൈസയാണ് ഒരു സിലിണ്ടറിന്റെ പുതുക്കിയ വില. കഴിഞ്ഞ ജൂലൈയിലും ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് വില വര്‍ധിപ്പിച്ചിരുന്നു.
വാണിജ്യ സിലിണ്ടറിന്റെ വിലയില്‍ നാല് രൂപ കുറച്ചു. പുതുക്കിയ നിരക്ക് പ്രകാരം വാണിജ്യ സിലിണ്ടറിന്റെ വില 1619 രൂപയാണ്. ഈ മാസം രണ്ടിന് വാണിജ്യ സിലിണ്ടറിന് 73 രൂപ 50 പൈസ വര്‍ധിപ്പിച്ചിരുന്നു. വാണിജ്യ സിലിണ്ടറിന് ഈ വര്‍ഷം മാത്രം 303 രൂപയാണ് വര്‍ധിപ്പിച്ചത്. ജൂണ്‍ മാസത്തില്‍ വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടര്‍ വില കുറച്ചിരുന്നു.
19 കിലോ തൂക്കമുള്ള സിലിണ്ടറിന് 122 രൂപയാണ് കുറച്ചത്. ഇതോടെ വാണിജ്യ സിലിണ്ടറിന് ഡല്‍ഹിയിലെ വില 1473 രൂപയിലേക്ക് എത്തിയിരുന്നു. മുംബൈ, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളില്‍ 1422, 1544, 1603 എന്നിങ്ങനെയായിരുന്നു അന്ന് വില.


