ഇത് ആലിസ് വാള്‍ട്ടണ്‍. സ്വദേശം അമേരിക്ക. ലോകപ്രശസ്ത റീട്ടെയ്ല്‍ കമ്പനിയായ വാള്‍മാര്‍ട്ടിന്റെ സ്ഥാപകന്‍ സാം വാള്‍ട്ടന്റെ ഏകമകള്‍. ലോകത്തെ ഏറ്റവും സമ്പന്നയായ വനിതയാണ് ആലീസ് അപ്പാള്‍ ഇത്രയും വലിയ സമ്പത്ത് നേടിയതില്‍ അല്ഭുതപ്പെടാനൊന്നുമില്ലല്ലൊ അല്ലെ.
മൂന്ന് ലക്ഷം കോടി രൂപയാണ് ഫോബ്സ് മാസികയുടെ സമ്പന്ന പട്ടിക അനുസരിച്ച് ആലിസ് വാള്‍ട്ടന്റെ സമ്പാദ്യം. എന്നാല്‍ വാള്‍മാര്‍ട്ടിന് വേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ ആലിസിന് വലിയ താല്‍പ്പര്യമില്ല. ആര്‍ട്ട് ക്യുറേറ്ററാണ് കക്ഷി. തന്റെ സ്വദേശമായ അര്‍കാന്‍സസിലെ ബെന്റോന്വില്ലെയില് 2011ലാണ് അവര്‍ ക്രിസ്റ്റല്‍ ബ്രിഡ്ജസ് മ്യൂസിയം ഓഫ് അമേരിക്കന്‍ ആര്‍ട്ട് എന്ന പേരില്‍ കലാ സംരംഭത്തിന് തുടക്കമിടുന്നത്.
ആലിസിന്റെ സ്വകാര്യ ആര്‍ട്ട് കളക്ഷന്റെ മൂല്യം തന്നെ മില്ല്യണ്‍ കണക്കിന് ഡോളര്‍ വരും. എന്നാല്‍ സ്വയം വളര്‍ന്നുവന്ന ശതകോടീശ്വരികളുടെ കൂട്ടത്തില്‍ ആലിസ് പെടില്ല. സമ്പാദ്യം പാരമ്പര്യമായി കിട്ടിയതുകൊണ്ട്.