തെലങ്കാനയില്‍ നിക്ഷേപ പദ്ധതികള്‍ക്കുള്ള നീക്കം ആരംഭിച്ചതോടെ കുതിച്ചുയര്‍ന്ന് കിറ്റെക്സ് ഓഹരി വില. രണ്ട് ദിവസം കൊണ്ട് 13 ശതമാനം വര്‍ധനയാണ് ഓഹരിയിലുണ്ടായത്. ഇന്ന് 113 രൂപയില്‍ വ്യാപാരം ആരംഭിച്ച ഓഹരിവില 135 രൂപയിലേക്ക് ഉയര്‍ന്നു.
കേരളത്തിലെ നിക്ഷേപ പദ്ധതികള്‍ പിന്‍വലിക്കുമെന്ന പ്രഖ്യാപനത്തെ തുടര്‍ന്ന് കിറ്റെക്സ് ഓഹരി വില 110 രൂപയ്ക്ക് താഴെയെത്തിയിരുന്നു.


