ജല ഗതാഗത ചരക്ക് രംഗത്തെ അതികായരായ ഡിപി വേള്‍ഡ്, യു.എ.ഇലെ ജെബേല്‍ അലി ഫ്രീ സോണ്‍ (ജെഫ്സ), ഓള് ഇന്ത്യ പ്ലാസ്റ്റിക് മാനുഫാക്റ്ററേഴ്സ് അസോസിയേഷന് (എ .ഐ.പി.എം. എ) എന്നിവരുമായി സഹകരിച്ചു ഇന്ത്യയിലെ പ്ലാസ്റ്റിക് വ്യവസായത്തെ ആഗോള തലത്തില്‍ എത്തിക്കാനുള്ള ശ്രമം തുടങ്ങി. ഇതുമായി ബന്ധപ്പെട്ടു നടന്ന വെബ്ബിനാര്‍, അന്താരാഷ്ട്ര പ്ലാസ്റ്റിക് വ്യാപാരത്തിലെ വികസനവും, പ്രധാന തടസ്സങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ആശയങ്ങളും പങ്കു വെച്ചു.
ലോകത്തിലെ പ്രമുഖ പ്ലാസ്റ്റിക് ഉല്പാദകര്, നിര്‍മാതാക്കള്‍, പ്ലാസ്റ്റിക് പുനരുപയോക്താക്കള് എന്നിവര്‍ വ്യവസായത്തിലെ നൂതന സാങ്കേതിക വിദ്യകളെക്കുറിച്ചും, പിന്തുടരുന്ന നല്ല രീതികളെക്കുറിച്ചും ആശയങ്ങള്‍ പങ്കു വെച്ചു. ഈ മേഖലയില്‍ തുടരുന്ന ഇന്ത്യ- യു.എ .ഇ സഹകരണം എല്ലാവരും എടുത്തു പറഞ്ഞു. കമ്പനിയുടെ പുതിയ സംരഭമായ ‘ഇന്ത്യ – യു.എ ഇ.ബ്രിഡ്ജ് ‘ മുഖേന സാധ്യമാകുന്ന അന്താരാഷ്ട്ര വാണിജ്യ സാധ്യതകളെക്കുറിച്ചു ഡി.പി വേള്‍ഡ് യു. എ ഇ. മേഖല ബിസിനസ് ഡെവലപ്മെന്റ് ഹെഡ് രവീണ് ഗുലിയാനി വിശദമായി സംസാരിച്ചു. പ്ലാസ്റ്റിക് ഉത്പാദനം, വ്യാപാരം തുടങ്ങിയവക്ക് ജെഫ്സ തുറമുഖം വഹിക്കുന്ന പങ്കിനെക്കുറിച്ചു ജെഫ്സ സെയില്‍സ് ഹെഡ് എബ്സാം അല്‍ കാബി വിശദീകരിച്ചു.
ഫല പ്രദമായ സൗകര്യം: ഡിപി വേള്‍ഡിന്റെ അനുബന്ധ ജബേല്‍ അലി പോര്‍ട്ടും, ജെഫ്സ യും ഇന്ത്യന്‍ പ്ലാസ്റ്റിക് വ്യവസായത്തിന്റെ യഥാര്‍ത്ഥ ഹബ് ആയി നിലകൊള്ളും. അസംസ്കൃത വസ്തുക്കളുടെ സാമിപ്യം, വ്യവസായത്തിനുള്ള ഭൂമിയുടെ ലഭ്യത, പാരിസ്ഥിതിക മാനദണ്ഡങ്ങളനുസരിച്ചു തുറമുഖം കേന്ദ്രീകരിച്ചുള്ള ചരക്കു ഗതാഗതം, മധ്യ, പൂര്‍വ വിപണികളുമായുള്ള വ്യാപാര ബന്ധം, വസ്തുക്കള്‍ സൂക്ഷിക്കാനുള്ള വെയര്‍ ഹൗസിങ് സംവിധാനം, കുറ്റമറ്റ വിതരണ ശ്രംഖലകള്‍, ഡിജിറ്റല്‍ സംവിധാനത്തില്‍ ഒരു സ്ഥലത്തു നിന്ന് സാധനങ്ങള്‍ വാങ്ങുവാനുള്ള സൗകര്യം തുടങ്ങിയവ ഡി പി വേള്‍ഡിലേക്കു ഏവരെയും ആകര്‍ഷിക്കുന്നു.
ലോകത്തിലെ 40 ഓളം രാജ്യങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന ഡി.പി വേള്‍ഡ് ശ്രംഖലയുടെ പിന്തുണയോടെ ജബേല്‍ അലി തുറമുഖം ചരക്കു ഗതാഗത വ്യവസായ ഇടനാഴിയായി നിലകൊള്ളുന്നു . അന്താരഷ്ട്ര വിപണികളുമായി ബഹുമുഖ രീതിയിലുള്ള ബന്ധങ്ങള്‍ , അന്തരാഷ്ട്ര വിതരണ ശ്രംഖല തുടങ്ങിയവ ജബേല്‍ അലി തുറമുഖത്തെ വ്യവസായ വാണിജ്യ ഇടനാഴിയായി കണക്കാക്കുന്നുവെന്നു ജെഫ്സ യു.എ.ഇ മേഖല സി.ഇ.ഒ യും, ഡി.പി വേള്‍ഡ് സി.ഇ.ഒ യും, മാനേജിങ് ഡയറക്ടറുമായ മൊഹമ്മദ് അല്‍ മുവലേം പറഞ്ഞു.
ഇന്ത്യന്‍ പ്ലാസ്റ്റിക് വ്യവസായം തുടക്കം മുതല്‍ വളര്‍ച്ചയിലാണ്. കുറെ വര്‍ഷങ്ങളായി വൈവിധ്യത്തിലുമാണ്. 2019 ഏപ്രില്‍ മുതല്‍ 2020 ജനുവരി വരെ ഇന്ത്യന്‍ പ്ലാസ്റ്റിക് കയറ്റുമതി മൂല്യം 7 .045 ബില്യണ്‍ അമേരിക്കന്‍ ഡോളറാണ്. ഇന്ത്യക്കു പ്ലാസ്റ്റിക് വ്യവസായത്തിലുള്ള അനന്ത സാധ്യതകള്‍ മുന്നില്‍കണ്ട് തങ്ങള്‍ എ.ഐ . പി.എം. എ യുമായി കൈകോര്‍ക്കുകയാണെന്നു അദ്ദേഹം പറഞ്ഞു. പ്ലാസ്റ്റിക് വ്യവസായത്തിലെ കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കാനും ഇന്ത്യയുമായി കൂടുതല്‍ സഹരിക്കാനും ഇത് വഴി വെച്ചു . നൂതന സാങ്കേതിക സൗകര്യങ്ങള്‍ ലഭ്യമുള്ള തങ്ങള്‍ക്കു ഈ വ്യവസായത്തിലെ പ്രശ്നങ്ങള്‍ക്ക് സ്ഥായിയായി പരിഹാരം കാണാനും, പുരോഗതിയിലേക്കു നയിക്കാനുമാകുമെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഇന്ത്യ – യു.എ .ഇ ബ്രിഡ്ജ്’ പദ്ധതി കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് എ.ഐ.പി.എം.എ പ്രസിഡന്റ് ചന്ദ്രകാന്ത് തുറാഖിയ അഭിപ്രായപ്പെട്ടു. പ്ലാസ്റ്റിക് മേഖലയിലെ സാധ്യതകളും, വികസനവും ലക്ഷ്യമാക്കി ഈ പദ്ധതി പ്രവര്‍ത്തിക്കും. ഡി.പി വേള്‍ഡിന്റെ ലഭ്യതയിലുള്ള ഇന്ത്യയിലെയും, യു.എ.ഇ ലെയും, ഗോളാന്തരത്തിലുമുള്ള തുറമുഖങ്ങള്‍ , ഉള്‍നാടന്‍ ജലഗതാഗത സൗകര്യങ്ങള്‍ പ്ലാസ്റ്റിക് വ്യവസായത്തിന് പുതിയ വിപണികള്‍ കണ്ടെത്താനും, അനന്തമായ വിതരണ ശ്രംഖല കണ്ടെത്താനും സഹായിക്കും. ‘ലോകത്തിനായി ഇന്ത്യയില്‍ നിര്‍മിക്കുക’ എന്ന ഇന്ത്യയുടെ കാഴ്ചപ്പാട് സാധൂകരിക്കാനും ഇന്ത്യന്‍ വ്യവസായങ്ങളില്‍ കൂടുതല്‍ ലാഭകരമായ നിക്ഷേപം ആകര്‍ഷിക്കാനും ഇത് വഴി സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യാപാരം അനായാസമാക്കുന്നതിനു ജെഫ്സ യുടെ ഏക ജാല ചരക്കു ഗതാഗത സംവിധാനമായ ‘ദുബായി ട്രേഡ്’ നികുതിരഹിത സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 1110 ലധികം സേവനങ്ങള്‍ ഓണ്‍ലൈനിലൂടെ 180000 രജിസ്റ്റേര്‍ഡ് കമ്പനികള്‍ക്ക് ലഭ്യമാണ്. ഡിജിറ്റല്‍ ആശയ വിനിമയം വഴി നേരിട്ടെത്താതെ കയറ്റു ഇറക്കുമതിക്ക് 50 ശതമാനത്തോളം സമയം ലാഭിക്കാം. ജബേല്‍ അലി തുറമുഖത്തെയേക്കും, ജെഫ്സയിലേക്കും ഇന്ത്യന്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിന് വേണ്ടിയാണു 2019 ല്‍ ഡി.പി വേള്‍ഡ് യു.എ.ഇ മേഖല ‘ഇന്ത്യ-യു.എ.ഇ.ബ്രിഡ്ജ്’ എന്ന പദ്ധതിക്ക് തുടക്കമിട്ടത്. ഇന്ത്യന്‍ വ്യവസായികള്‍ക്കും , വ്യാപാരികള്‍ക്കും മധ്യ പൂര്‍വേഷ്യന്‍ രാജ്യങ്ങളും, ലോകത്തെ മറ്റു രാജ്യങ്ങളുമായി വ്യാപാരം ശക്തിപ്പെടുത്തുന്നതിനാണ് ഡി.പി വേള്‍ഡ് നിരന്തരമായി ശ്രമിച്ചു കൊണ്ടിരിക്കുന്നത്.
ഡി.പി വേള്ഡിനെക്കുറിച്: ഗോളാന്തര വ്യാപാരം സാധ്യമാകുന്ന ചരക്കു ഗതാഗതം നൂതന സാങ്കേതിക വിദ്യകളിലൂടെ പ്രദാനം ചെയ്യുന്ന ലോകത്തിലെ മുന്‍നിര കമ്പനിയാണ് ഡി.പി വേള്‍ഡ്. അന്തരാഷ്ട്ര ജല ഗതാഗതം, ഉള്‍നാടന്‍ ജലഗതാഗതം ഉള്‍പ്പെടെ വിപുലമായ വിതരണ ശ്രംഖലയും, വ്യവസായ പാര്‍ക്കുകളും , സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ ഉപഭോക്തൃ സേവനങ്ങളുമുള്ള സ്ഥാപനമാണിത്. ആറു ഭൂഖണ്ഡങ്ങളിലായി 51 രാജ്യങ്ങളില്‍ 127 വ്യവസായ യൂണിറ്റുകളുള്ള ഡി.പി വേള്‍ഡ്, വന്‍ വ്യവസായ കുതിപ്പുള്ളിടത്തെ നിറ സാനിധ്യമാണു . ഉത്തരവാദിത്ത സേവനം പ്രദാനം ചെയ്യുന്നതിലും , തങ്ങള്‍ക്കു സാനിധ്യമുള്ള പ്രദേശത്തെ സാമ്പത്തിക വളര്‍ച്ചക്കും കമ്പനി സഹകരിക്കുന്നു. 134 രാജ്യങ്ങളിലെ 56000 ജീവനക്കാര്‍ അടങ്ങിയ അര്‍പ്പണ മനോഭാവമുള്ള പ്രൊഫഷണല്‍ ടീം ആണ് ഡി.പി വേള്‍ഡ്. അതാതു സര്‍ക്കാരുകള്‍, വ്യാപാരികള്‍, വ്യവസായികള്‍ , ജല ഗതാഗതം ഉപയോഗപ്പെടുത്തുന്നവര്‍ തുടങ്ങിയവരുമായുള്ള വിശ്വാസത്തിലും, സഹകരണത്തിലും കമ്പനി മുന്നോട്ടു പോകുന്നു. നൂതന സാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കി ലോക വ്യാപാര രംഗം കൂടുതല്‍ ഫലപ്രദവും, തടസവും ഇല്ലാതെ മുന്നോട്ടു നീക്കി ലോക സമ്പദ് ഘടനയെ പരിപോഷിപ്പിക്കാനാണ് ഡി.പി വേള്‍ഡ് ശ്രമിക്കുന്നത്.
എ.ഐ.പി.എം.എ യെക്കുറിച്ച്: പ്ലാസ്റ്റിക് വ്യവസായത്തിലെ ഇന്ത്യയിലെ വലുതും ,പഴക്കം ചെന്നതുമായ അപ്പക്സ് സ്ഥാപനമാണ് എ.ഐ..പി.എം.എ . ഇന്ത്യയെ പ്ലാസ്റ്റിക് വ്യവസായ രംഗത്തെ അന്തരാഷ്ട്ര അടിസ്ഥാന കേന്ദ്രമാക്കുകയാണ് ലക്ഷ്യം. ദേശീയ , അന്തര്‍ദേശീയ മാനദണ്ഡങ്ങളനുസരിച്ചു പ്ലാസ്റ്റിക് നിര്‍മിച്ചു ആഘോള വിവര സാങ്കേതിക രംഗത്തിനു ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിലാണ് സംഘടന പ്രവര്‍ത്തിക്കുന്നത്. കേന്ദ്ര രാസവള മന്ത്രാലയത്തിന് കീഴിലുള്ള പെട്രോ കെമിക്കല്‍സ് വകുപ്പിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് എ.ഐ. പി.എം. എ. പ്ലാസ്റ്റിക് വ്യവസായത്തെ പ്രശ്നങ്ങള്‍ സര്‍ക്കാരുകളുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണുന്നു. 175 നഗരങ്ങളിലായി 22000 അംഗങ്ങള്‍ സംഘടനയിലുണ്ട് . സര്‍ക്കാരിനും, വ്യവസായത്തിനും ഇടയിലുള്ള ചാലക ശക്തിയായി പ്രവര്‍ത്തിക്കുന്ന സംഘടന ദേശീയ, അന്തര്‍ദേശീയ സെമിനാറുകള്‍, പ്രഭാഷണങ്ങള്‍ , ഉപഭോക്തൃ -വില്പന യോഗങ്ങള്‍ , പരിശീലന പരിപാടികള്‍ തുടങ്ങിയവയും സംഘടന നടത്തുന്നുണ്ട്.


