തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കി എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം എന്ന് ആവശ്യപെട്ട് വ്യാപാരികള്‍ ഇന്ന് കടകളടച്ച് പണിമുടക്കും. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് സമരം രൂപീകരിച്ചിരിക്കുന്നത്.
കൊവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കണം, വ്യാപാരികള്‍ക്ക് പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുക, ഹോട്ടലുകളില്‍ ഇരുന്നു ഭക്ഷണം കഴിക്കാന്‍ അനുവദിക്കുക തുടങ്ങിയവ ചൂണ്ടി കാണിച്ചാണ് വ്യാപാരികൾ സമരം ചെയുന്നത്.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന് സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളെക്കുറിച്ച് ഇന്ന് ജില്ലാ കളക്ടര്‍മാരുമായി ചര്‍ച്ച നടത്തും. നിയന്ത്രണങ്ങള്‍ തുടരാനാണ് സാധ്യത. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണിന് സാദ്ധ്യതയുണ്ട്.


