സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ വിആര്‍എസ് പ്ലാന്‍ നടപ്പാക്കുന്നു. എല്ലാ വര്‍ഷവും ഡിസംബര്‍ മുതല്‍ ജനുവരി വരെയാണ് വിആര്‍എസ് സ്കീം അവതരിപ്പിക്കുക. നിലവില്‍ ബാങ്കിലെ 11565 ഓഫീസര്‍മാരും 18625 ജീവനക്കാരും വിആര്‍എസ് പ്ലാനിന് യോഗ്യതയുള്ളവരാണ്. ഈ പ്ലാന്‍ അംഗീകരിക്കുന്നവര്‍ക്ക് തങ്ങളുടെ യഥാര്‍ത്ഥ വിരമിക്കല്‍ പ്രായം വരെ നിലവിലെ വേതനത്തിന്റെ 50 ശതമാനം നല്‍കും. 25 വര്‍ഷം സര്‍വീസുള്ളവര്‍ക്കും 55 വയസ് പൂര്‍ത്തിയായവരും ഇതിന് യോഗ്യരായിരിക്കും.
2020 മാര്‍ച്ച് വരെയുള്ള കണക്ക് പ്രകാരം രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 2.5 ലക്ഷം ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്. ബാങ്കിലെ ജീവനക്കാരുടെ ശരാശരി പ്രായം കുറയ്ക്കുക എന്ന മാനേജ്മെന്റിന്റെ ലക്ഷ്യവും പുതിയ തീരുമാനത്തിന് പിന്നിലുണ്ട്.


