മൂവാറ്റുപുഴ: വിഷരഹിത മത്സ്യം ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ധര്‍മ്മൂസ് ഫിഷ് ഹബ്ബിന്റെ ഏഴാമത് ഫ്രാഞ്ചൈസി ഞാറാഴ്ച രാവിലെ 10-മുതല്‍ മൂവാറ്റുപുഴ കടാതിയില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് സിനിമാതാരം ധര്മ്മജന് ബോള്‍ഗാട്ടി പത്രസമ്മേളനത്തില്‍ പറഞ്ഞു. ഫോര്‍മാലിന്‍, അമോണിയ, മുതലായ രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാതെ പ്രകൃതി കനിഞ്ഞ് നല്കുന്ന മത്സ്യസമ്പത്ത് തനിമയോടെ ഉപഭോക്താക്കള്‍ക്ക് എത്തിച്ച് നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ധര്‍മ്മൂസ് ഫിഷ് ഹബ്ബ് ആരംഭിച്ചിരിക്കുന്നതെന്നും ധര്മ്മജന് പറഞ്ഞു. ഹോം ഡെലിവറിയ്ക്ക് പ്രാധാന്യം നല്കി ഫ്രഷ് മീനുകള്‍ വീടുകളില്‍ എത്തിച്ച് നല്‍കുമെന്നും, മത്സ്യസമ്പത്തിന് പുറമെ ചക്കിലാട്ടിയ വെളിച്ചെണ്ണ, പ്രകൃതി ജന്യമായ രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാതെ തയ്യാറാക്കിയ മഞ്ഞള്‍ പൊടി, മുളക് പൊടി, മല്ലിപ്പൊടി, മത്സ്യ അനുബന്ധ ഉത്പന്നങ്ങളും ഇവിടെ ലഭ്യമാകുമെന്നും ധര്മ്മജന് പറഞ്ഞു. രാവിലെ 10-ന് ചലചിത്രതാരം സുരാജ് വെഞ്ഞാറമൂട് ഉദ്ഘാടനം ചെയ്യും. ചലചിത്രതാരങ്ങള്‍, രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരും ഉദ്ഘാടന വേളയില്‍ സംമ്പന്ധിക്കും. പത്രസമ്മേളനത്തില്‍ ധര്‍മ്മൂസ് ഫിഷ് ഹബ്ബിന്റെ മൂവാറ്റുപുഴ ഫ്രാഞ്ചൈസി നടത്തിപ്പ് ചുമതലയുള്ള ചലചിത്ര-ടീവിതാരം പ്രശാന്ത് കാഞ്ഞിരമറ്റം, അനീഷ്.പി.എം പങ്കെടുത്തു.

