ഗാര്‍ഹിക പാചക വാതക സിലിണ്ടറുകളുടെ വില കുറച്ച് രാജ്യത്തെ എണ്ണകമ്പനികള്‍. 14.2 കിലോഗ്രാം തൂക്കമുള്ള സിലിണ്ടറുകളുടെ വിലയില്‍ പത്തുരൂപയാണ് കുറച്ചത്. ഇതോടെ നിലവിലെ 819 രൂപയില്‍ നിന്ന് 809 രൂപയായി വില കുറയും.
കഴിഞ്ഞ മാസം സിലിണ്ടറൊന്നിന് 125 രൂപ വരെ വര്‍ധിച്ചിരുന്നു. ജനുവരിയില്‍ 694 രൂപയും ഫെബ്രുവരിയില്‍ 719 രൂപയുമായിരുന്നു. ഫെബ്രുവരി 15ന് ഇത് 769 രൂപയായും 25ന് 794 രൂപയായും വര്‍ധിപ്പിച്ചു. മാര്‍ച്ചില്‍ 819 രൂപയായിരുന്നു സിലിണ്ടറിന്റെ വില.
പൊതുമേഖല എണ്ണ കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനാണ് വില കുറച്ച വിവരം വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചത്.


