തിരുവനന്തപുരം : ഗവണ്മെന്റ് ആയുര്‍വേദ മെഡിക്കല്‍ കോളേജിലെ ആര് എം ഒ യും രോഗനിദാന വിഭാഗം
വിദഗ്ധനുമായ ഡോ. എസ്. ഗോപകുമാറിന് കേരള സര്‍വകലാശാലയില്‍ നിന്നും പി എച്ച് ഡി ലഭിച്ചു. ഐ ടി രംഗത്തുള്ളവര്‍ നേരിടുന്ന മാനസിക പ്രശ്നങ്ങളും അതിനുള്ള പ്രതിവിധികളും ആയുര്‍വേദത്തിലൂടെ എന്ന വിഷയത്തെ ക്കുറിച്ചുള്ള പഠനത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്. കേരള സര്‍വകലാശാലയിലെ ആയുര്‍വേദ രംഗത്തുള്ളവര്‍ക്ക് നല്കുന്ന ആദ്യ ബാച്ച് പി എച്ച് ഡിയാണിന്.
കമ്പ്യൂട്ടറുമായി ജോലി ചെയ്യുന്ന ഐ ടി ജീവനക്കാര്‍ക്ക് അമിതമായ മാനസിക സംഘര്‍ഷം കണ്ടു വരുന്നുണ്ട് . ജോലിയുടെ സ്വഭാവം, രാത്രിയുള്ള ജോലി, ജോലി പാറ്റേണ്‍, അല്ലെങ്കില്‍ കമ്പനി മാറുന്നത്, സ്വകാര്യ ജീവിതവും, പ്രൊഫഷണല്‍ ജീവിതവും തമ്മിലുള്ള വൈരുധ്യം, അമിതമായ ജോലി ഭാരം, പ്രോജക്ടുകളുടെ റെഡ് ലൈന്‍ ഇങ്ങനെ ധാരാളം കാരണങ്ങള്‍ കൊണ്ടു മാനസിക സമ്മര്‍ദ്ദങ്ങള്‍ ഇവര്‍ക്കിടയില്‍ കണ്ടു വരുന്നു. ഇതിനുള്ള സാഹചര്യം കണ്ടെത്താനും പരിഹാര മാര്‍ഗം കണ്ടെത്തുന്നതിനും വേണ്ടിയാണ് ഈ വിഷയത്തില്‍ പഠനം നടത്തിയത്. ഇവരുടെ മാനസിക സമ്മര്‍ദ്ദം കാരണം ജീവിത ശൈലി രോഗങ്ങള്‍ വരെ ഇവര്‍ക്കിടയില്‍ വ്യാപകം ആണെന്ന് പഠനം കണ്ടെത്തി. പ്രമേഹം, ഹൃദ് രോഗം, രക്തസമ്മര്‍ദ്ദം, കാഴ്ചവൈകല്യങ്ങള്‍, തുടങ്ങിയ ജീവിത ശൈലി രോഗങ്ങളും ഇവര്‍ക്കിടയില്‍ വ്യാപകം ആണ്. കൂടാതെ കമ്പ്യൂട്ടര്‍ മുന്നില്‍ ഇരുന്നു ജോലി ചെയ്യുന്നവര്‍ക്ക് കഴുത്തു വേദന, കണ്ണിനു പ്രശ്നങ്ങള്‍, നടുവേദന രോഗങ്ങളും വര്‍ധിച്ചുവരുന്നു. ആയുര്‍വേദത്തിലൂടെ ഇതെങ്ങനെ പരിഹരിക്കാം പഠനത്തില്‍ കണ്ടെത്തിയത്. ഗവണ്മെന്റ് ആയുര്‍വേദ കോളേജില്‍ പ്രൊഫസര്‍ ആയിരുന്ന ഡോ .എം എ ഷാജഹാന്റെ കീഴിലാണ് റിസര്‍ച് നടത്തിയത്.


