മൂവാറ്റുപുഴ: നിര്‍ധന കുടുംബങ്ങള്‍ക്ക് ആശ്വാസമായി മൂവാറ്റുപുഴ സെന്‍ട്രല്‍ മഹല്ല് ജമാ അത്തു കമ്മിറ്റി നിര്‍മിച്ചു നല്കുന്ന രണ്ട് വീടുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കൂടി പൂര്‍ത്തിയായി. മഹല്ല് അംഗങ്ങളുടെ സകാത്തുല്‍ മാല് ഉപയോഗിച്ചാണ് മൂവാറ്റുപുഴ സെന്‍ട്രല്‍ മഹല്ല് ജമാ അത്തു കമ്മിറ്റി നിര്‍ധന കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ച് നല്‍കുന്നത്. ഇതോടെ സകാത്തുല്‍ മാല് ഉപയോഗിച്ച് മഹല്ല് നിര്‍മിച്ചു നല്കിയ വീടുകളുടെ എണ്ണം 34 ആയി. കഴിഞ്ഞ വര്‍ഷത്തെ സകാത്ത് വിഹിതത്തില്‍ നിന്നുള്ള 25 ലക്ഷം രൂപ ഉപയോഗപ്പെടുത്തി രണ്ട് വീടുകളാണ് ഇപ്പോള്‍ നിര്‍മിച്ചിരിക്കുന്നത്.
നാല് സെന്റ് സ്ഥലത്ത് രണ്ട് നിലകളിലായി പണി തീര്‍ത്ത വീടുകള്‍ ആധുനിക സൗകര്യങ്ങളോടെയാണ് നിര്‍മിച്ചിരിക്കുന്നത്. 650 സ്ക്വയര്‍ ഫീറ്റ് വീതം വിസ്തൃതിയുള്ള വീടുകള്‍ക്ക് രണ്ട് ബഡ്റൂം, ഹാള്‍, സ്വിറ്റ് ഔട്ട്, കിച്ചണ്‍ ,അറ്റാച്ചഡ് ബാത്റൂം തുടങ്ങിയ സൗകര്യങ്ങളുണ്ട്. 25 ലക്ഷത്തോളം രൂപ ചിലവഴിച്ച് പണി പൂര്‍ത്തിയായ വീടുകളുടെ താക്കോല്‍ദാനം അടുത്ത മാസം നടക്കും. 2005 മുതലാണ് മഹല്ല് വ്യവസ്ഥാപിതമായി സകാത്ത് പിരിച്ചെടുത്ത് അംഗങ്ങള്‍ക്ക് വിവിധ സഹായങ്ങള്‍ നല്കാന് ആരംഭിച്ചത്.
ആദ്യ ഘട്ടത്തില്‍ ജീവനോപാദികളാണ് നല്‍കിയിരുന്നത്. നിരവധി പേര്‍ക്ക് സ്വയം തൊഴിലിനായി തയ്യല്‍ മെഷീനുകളും, ഓട്ടോറിക്ഷകളും മറ്റും നല്കി. തുടര്‍ന്ന് 2014ല്‍ വീടില്ലാത്ത നിര്‍ധന കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. നഗരസഭ മൂന്നാം വാര്‍ഡില്‍ പെട്ട ലൊറോറ്റൊ ആശ്രമത്തിനു സമീപം വാങ്ങിയ 65 സെന്റ് സ്ഥലത്ത് മിനാട്രസ്റ്റുമായി സഹകരിച്ച് 20 വീടുകളാണ് ആദ്യം നിര്‍മിച്ചത്. മൂന്ന് സെന്റ് സ്ഥലത്ത് 650 സ്ക്വയര്‍ ഫീറ്റ് വലുപ്പമുള്ള വീടുകളാണ് നിര്‍മിച്ചത്. ഒരു കോടി രൂപയാണ് ഇതിനായി ചിലവഴിച്ചത്.
തുടര്‍ന്ന് 2018ല്‍ ഒന്നേകാല്‍ കോടി രൂപ ചിലവില്‍ റോട്ടറി റോഡില്‍ 12 കുടുംബങ്ങള്‍ക്ക് ഫ്ലാറ്റുകളും നിര്‍മിച്ച നല്കി. സ്ഥലത്തിനും, ഫ്ലാറ്റിനും കൂടി ഒന്നേകാല്‍ കോടി രൂപയാണ് ഇതിനായി ചിലവായത്. അന്‍പത് വര്‍ഷത്തിലേറെയായി വാടകക്ക് താമസിക്കുന്ന നിരവധി നിര്‍ധന കുടുംബങ്ങള്‍ ഇനിയും ഉണ്ടന്നും ഇങ്ങനെയുള്ളവര്‍ക്ക് വീട് നല്‍കുന്നതിനായി വരും വര്‍ഷങ്ങളിലും ശ്രമം തുടരുമെന്നും മഹല്ല് പ്രസിഡന്റ് പി.എം. അബ്ദുല്‍ സലാം, സെക്രട്ടറി എം.എം.മുഹമ്മദ് വീട്നിര്‍മ്മാണ കമ്മിറ്റി അംഗങ്ങളായ പി.വൈ. നൂറുദ്ദീന്‍, പി.എസ്. ഷുക്കൂര്‍ എന്നിവര്‍ പറഞ്ഞു.