കൊച്ചി: ശാസ്ത്ര സാങ്കേതിക രംഗത്ത് ഉണ്ടായിട്ടുള്ള പുരോഗതി അത്ഭുതകരമാണെന്ന് മഹാത്മാഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.സാബു തോമസ്. പതിനെട്ടമത് പ്രൊഫ കെ.വി.തോമസ് എന്‍ഡോവ്മെന്റ് നാഷണല്‍ ദ്വിദിന സെമിനാര്‍ 2020 തേവര എസ് എച്ച് കോളേജില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ വെല്ലുവിളികള്‍ പാരിസ്ഥിതിക ശാസ്ത്രത്തിലും ഉത്പാദന മേഖലകളിലും എന്ന വിഷയത്തിലാണ് ഈ വര്‍ഷത്തെ സെമിനാര്‍.സംസ്ഥാനത്തിനകത്തു നിന്നും പുറത്തു നിന്നും നൂറോളം വിദ്യാര്‍ത്ഥികള്‍ സെമിനാറില്‍ പങ്കെടുക്കും. ഡോ. കുരുവിള ജോസഫ് (ഐ.ഐ.എസ്.ടി തിരുവനന്തപുരം), ഡോ.പി.എ.ജോയ് എന്‍.സി.എല്‍ പൂനൈ), ഡോ. ദീപ്തി മേനോന് (അമൃതവിദ്യാപിഠം, ),ഡോ എസ് ഗണപതി വെങ്കിട സുബ്രഹമണ്യന്‍ ,(അണ്ണാ യൂണിവേഴ്സിറ്റി, ചെന്നൈ), ഡോ. സന്തോഷ് ബാബു സുകുമാരന്‍ (എന്‍.സി.എല്‍ പുനൈ), ഡോ. സി.കെ കാര്‍തിക് (ജെ.എസ്.എസ് ആന്റ് ടി യൂണിവേഴ്സിറ്റി, മൈസൂര്‍) എന്നിവര്‍ സെമിനാറിനു നേതൃത്വം നല്‍കും.
ചിത്രം: 18 -ാമ ത് പ്രൊഫ കെ.വി.തോമസ് എന്‍ഡോവ്മെന്റ് നാഷണല്‍ സെമിനാര്‍ 2020 തേവര എസ് എച്ച് കോളേജില്‍ എം.ജി.യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ.സാബു തോമസ് ഉദ്ഘാടനം ചെയ്യുന്നു. ഡോ.മിഥുന് ഡോമിനിക് , പ്രൊഫ.കെ.വി.തോമസ്, എസ് എച്ച് മാനേജര്‍ ഫാ.അഗസ്റ്റിന് തോട്ടക്കര, എസ് എച്ച് പ്രിന്‍സിപ്പാള്‍ ഫാ ഡോ.പ്രശാന്ത് പാലക്കാപ്പിള്ളി, എച് ഓ ഡി ഡോ. വി എസ് സെബ്യസ്റ്റിന് എന്നിവര്‍ സമീപം


