കാക്കനാട്: മലയാളം ഭരണഭാഷയായി ഉപയോഗിക്കുന്നതിനുള്ള മികവിന് സംസ്ഥാന സര്‍ക്കാര്‍ ജില്ലാതലത്തില്‍ ഏര്‍പ്പെടുത്തിയ ഭരണഭാഷാ പുരസ്കാരത്തിന് ഡിവൈന്‍.സി. ബനഡിക്ട് അര്‍ഹനായി. കണയന്നൂര്‍ താലൂക്ക് ഓഫീസിലെ സീനിയര്‍ ക്ലര്‍ക്കാണ് ഡിവൈന്‍.സി.ബനഡിക്ട്. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് കെ. ചന്ദ്രശേഖരന് നായരുടെ നേതൃത്വത്തിലുള്ള വിദഗ്ധസമിതിയാണ് പുരസ്കാരനിര്‍ണയം നടത്തിയത്. നവംബര്‍ ഒന്നിന് കളക്ടറേറ്റില്‍ നടക്കുന്ന മലയാള ദിനാചരണ സമ്മേളനത്തില്‍ പുരസ്കാരം സമ്മാനിക്കും.

