പെരുമ്പാവൂര്‍: ഭാരത കത്തോലിക്ക സഭയുടെ സാമൂഹ്യ സേവന സംഘടനയായ കാരിത്താസ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍, എര്‍ത്ത് ഡേ നെറ്റ് വര്‍ക്ക് ഇന്ത്യയുമായി ചേര്‍ന്ന് കാലാവസ്ഥയുടേയും, പരിസ്ഥിതി സംരക്ഷണത്തിന്റേയും ആവശ്യകതയും വ്യാപ്തിയും സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. Friday’s For Future എന്ന ഹാഷ് ടാഗുമായി പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ നേതൃത്വനിരയിലേക്ക് കുട്ടികളെ കൈ പിടിച്ചുയര്‍ത്തുവാനും, വളര്‍ന്ന് വരുന്ന പുതു തലമുറ പ്രകൃതിസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുവാനുമായി കണ്ടന്തറ ഗവ.സ്കൂളില്‍ പെരുമ്പാവൂര്‍ ബിആര്‍സിയുടെ സഹകരണത്തോടെ ഒട്ടനവധി പദ്ധതികള്‍ക്ക് തുടക്കമായി. കാരിത്താസ് ഇന്ത്യയുടെ സഹകരണത്തോടെ എറണാകുളം – അങ്കമാലി അതിരൂപതയുടെ സാമൂഹ്യക്ഷേമ സംഘടനയായ സഹൃദയ എറണാകുളം പെരുമ്പാവൂര്‍, ആലുവ, എറണാകുളം എന്നിവിടങ്ങളില്‍ നടപ്പിലാക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ സമഗ്ര വികസന പദ്ധതിയുടെ ഭാഗമായിട്ടാണ് കണ്ടന്തറ സ്കൂളില്‍ പ്രോഗ്രാം സംഘടിപ്പിച്ചത്.

പരിസ്ഥിതി സൗഹൃദ സന്ദേശം നല്കുന്ന ചിത്രരചനാ മല്‍സരങ്ങള്‍, സ്കൂള്‍ കോമ്പൗണ്ടില്‍ വൃക്ഷത്തൈ നടീല്‍, പ്ളാസ്റ്റിക് വിമുക്ത സ്കൂള്‍ കാമ്പസിന്റെ ഭാഗമായി സ്കൂളില്‍ കുടിവെള്ളത്തിനായി മണ്കൂജയും, മണ് ഗ്ലാസ്സുകളും സ്ഥാപിക്കല്‍, പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ,കുട്ടികളുടെ ഒപ്പ് ശേഖരണ യജ്ഞം എന്നിങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കമായത്. പിടിഎ പ്രസിഡണ്ട് മാഹിന്‍ കുട്ടി പിഎ അദ്ധ്യക്ഷത വഹിച്ചു. പ്രവര്‍ത്തങ്ങളുടെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് ആശ മാത്യു നിര്‍വ്വഹിച്ചു. രചനാ മല്‍സരങ്ങളില്‍ സമ്മാനാര്ഹരായവര്ക്കും, സൂകുളിലെ മുഴുവന്‍ കുട്ടികള്‍ക്കുമുള്ള സമ്മാനദാനം പെരുമ്പാവൂര്‍ ബിആര്‍സി ക്ളസ്റ്റര്‍ കോര്‍ഡിനേറ്റര്‍ സന്ധ്യാദേവി നിര്‍വ്വഹിച്ചു. പരിസ്ഥിതി സംരക്ഷണ സന്ദേശം കാരിത്താസ് ഇന്ത്യ പ്രോഗ്രാം ഓഫീസര്‍ സിബി പൗലോസ് നല്കി. പ്രോഗ്രാമിന് പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ലാലച്ചന്‍ കെജെ സ്വാഗതവും, രോഷ്നി പ്രൊജക്ട് വിദ്യാഭ്യാസ വോളണ്ടിയര്‍ ലേഖ. എസ് നന്ദിയും പറഞ്ഞു. പ്രൊജക്ട് സ്റ്റാഫംഗങ്ങളായ ദീപ, അയാസ്, ഉണ്ണി എന്നിവര്‍ പ്രോഗ്രാമുകള്‍ക്ക് നേതൃത്വം നല്കി.


