ശാസ്ത്ര, വിദ്യാഭ്യാസ, സാങ്കേതിക മേഖലകളില്‍ മികവു പുലര്‍ത്തുന്നവര്‍ക്ക് ഡോ. എ.പി.ജെ. അബ്ദുല്‍ കലാം സ്റ്റഡി സെന്റര്‍ നല്കുന്ന ഡോ. എ.പി.ജെ.അബ്ദുല്‍ കലാം പുരസ്കാരം പ്രഖ്യാപിച്ചു. ഇന്ത്യയുടെ ആകാശ സ്വപ്നങ്ങള്‍ക്ക് വഴി കാട്ടിയായ വിഎസ്എസ്.സി സ്പേസ് ട്രാന്സ്പോര്ട്ടേഷന് സിസ്റ്റം ആദ്യ വനിതാ പ്രോഗ്രാം ഡയറക്ടറായ ഡോ. എസ് ഗീത, ജീവകാരുണ്യ മേഖലയില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചു കൊണ്ടിരിക്കുന്ന മലയില്‍ ഗ്രൂപ്പ് ചെയര്മാന് സി.എച്ച് മുഹമ്മദ് ഗദ്ദാഫി എന്നിവര്‍ക്കാണ് ഡോ.എ പി ജെ അബ്ദുല്‍ കലാം അവാര്‍ഡ്.
ഡോ. എല്‍.എ. ലോറന്‍സ് (അച്ചീവ്മെന്റ്സ് എക്സലന്‍സ് അവാര്‍ഡ്), പ്രിയ ബാലന് (കര്‍മ്മ രത്ന അവാര്‍ഡ്), ശിവ കൈലാസ് (മീഡിയ അവാര്‍ഡ്), സുമിത ആര് നായര്‍ (സോഷ്യല്‍ കമിറ്റ്മെന്റ്റ അവാര്‍ഡ്), എസ്.അജിത (എക്സലന്‍സ് അവാര്‍ഡ്), ഡോ. ജാസ്മിന് ജെ.ഡി. (ആരോഗ്യ മിത്ര അവാര്‍ഡ്), സിന്ധു ജോഷി (ഗുരുശ്രേഷ്ഠ അവാര്‍ഡ്) ശ്യാം വെമ്പായം (ബിസിനസ് എക്സലന്‍സ് അവാര്‍ഡ്) അഞ്ജലി പ്രസാദ് (കര്‍മ്മ ശ്രേയസ്സ് അവാര്‍ഡ്) എന്നിവര്‍ക്കാണ് മറ്റ് പുരസ്കാരങ്ങള്‍.
ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന്റെ ചരമദിനമായ 27 ന് ഉച്ചക്ക് 2.30 ന് ഭാരത് ഭവനില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്. അനില്‍ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തില്‍ വച്ച് കായിക – വഖഫ് – ഹജ്ജ് -ഫിഷറീസ് വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാന് പുരസ്കാര സമര്‍പ്പണം നടത്തുമെന്ന് സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ പൂവച്ചല്‍ സുധീര്‍ അറിയിച്ചു.


