തിരുവനന്തപുരത്തു നിന്നും ചത്തീസ്ഗഡ് സ്വദേശികളുമായി സ്പെഷ്യൽ ശ്രമിക് ടെയിൻ വൈകിട്ട് 03:30 ന് പുറപ്പെട്ടു. തിരുവനന്തപുരം, കൊല്ലം , പത്തനംതിട്ട സ്വദേശികളായ 245 പേർ ട്രെയിനിലുണ്ട്. രണ്ട് അതിഥി തൊഴിലാളികളും ഇതിൽപ്പെടും. എറണാകുളം, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിൽ നിന്നും യാത്രക്കാർ കയറും. ചത്തീസ്ഗഡ് സർക്കാരാണ് ഇവരുടെ യാത്രാചെലവ് പൂർണമായും വഹിക്കുന്നത്.