ഫെഡറേഷന് ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്സ് & ഇന്‍ഡസ്ടറിയുടെ 2020 ലെ സ്മാര്‍ട്ട് പൊലീസിങ് പുരസ്കാരം കേരളാ പോലീസ് സൈബര്‍ഡോമിന്റെ വിഭാഗമായ കൗണ്ടര്‍ ചൈല്‍ഡ് സെക്ഷ്വല്‍ എക്സ്പ്ലോയ്റ്റേഷന് സെല്ലിന് ലഭിച്ചു. സൈബര്‍ മേഖലയില്‍ കുട്ടികളുടെ സുരക്ഷിതത്വത്തിനായി സ്വീകരിച്ച നടപടികളാണ് പ്രസ്തുത പുരസ്കാരത്തിന് കേരളാ പോലീസ് CCSE -Cell നെ അര്‍ഹമാക്കിയത്.
ഹെഡ് ക്വാര്‍ട്ടേഴ്സ് ADGP യും സൈബര്‍ഡോം നോഡല്‍ ഓഫീസറുമായ മനോജ് എബ്രഹാം ഐപിഎസ്സ് നേതൃത്വം നല്കുന്ന CCSE -Cell ന്റെ ഓപ്പറേഷന് പി ഹണ്ട് ലൂടെ കൊച്ചു കുട്ടികളുടെ നഗ്നചിത്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും പ്രചരിപ്പിച്ച 185 ഓളം പേരെ സംസ്ഥാന വ്യാപകമായി അറസ്റ്റ് ചെയ്യുകയും നിരവധി ഇലക്ട്രോണിക് ഡിവൈസുകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
കൂടാതെ ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്ന കുട്ടികളെ കണ്ടെത്തുന്നതിനും, കുട്ടികളുടെ ഓണ്‍ലൈന്‍ സുരക്ഷിതത്വത്തെ കുറിച്ച് രക്ഷിതാക്കളിലും അധ്യാപകരിലും കുട്ടികളിലും അവബോധം ജനിപ്പിക്കുന്നതിനായി നടത്തിയ ബോധവത്കരണവും നടത്തിയതിലൂടെ കുട്ടികള്ക്കെതിരിയുള്ള ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ സംസ്ഥാനത്തു ഗണ്യമായി കുറക്കുവാന്‍ സാധിച്ചതും പരിഗണിച്ചാണ് ഈ അവാര്‍ഡിന് കേരളാ പോലീസ് CCSE -Cell തിരഞ്ഞെടുത്തത്.