മൂവാറ്റുപുഴ: സ്വജീവിതത്തിലെ നല്ല നിമിഷങ്ങള്‍ മുഴുവന്‍ സഹജീവികള്‍ക്കായി മാറ്റിവച്ച് മാതൃകയായ പ്രവര്‍ത്തനങ്ങളിലൂടെ മൂവാറ്റുപുഴക്കാരുടെ മനസ്സില്‍ ഇടം നേടിയ ‘കെ.വി’ എന്നറിയപ്പെടുന്ന മനോജ് കെ.വിയ്ക്ക് ആഗസ്റ്റ് 19 ജീവകാരുണ്യ ദിനത്തില്‍ ഈസ്റ്റ് മാറാടി സര്‍ക്കാര്‍ വി.എച്ച്.എസ്. സ്കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റ് കര്‍മ്മരത്ന പുരസ്കാരം 2020 നല്കി ആദരിച്ചു. കോവിഡ് 19 ന്റെ പ്രതിന്ധികളെ അതിജീവിച്ച് സ്വന്തം ശാരീരിക ബുദ്ധിമുട്ടുകളെ അവഗണിച്ച് ലോക്ക് ഡൗണ്‍ കാലത്ത് നിരവധി പ്രവര്‍ത്തനങ്ങള്‍ ചെയ്ത് മാതൃകയായി. ഇപ്പോള്‍ കിഡ്നി സ്റ്റോണ്‍ സംബന്ധമായ ശസ്ത്രക്രിയ ചെയ്ത് വീട്ടില്‍ വിശ്രമിക്കുന്ന സാഹചര്യത്തിലും സഹായഹസ്തങ്ങള്‍ ചെയ്യുന്ന തിരക്കിലാണ് കെ.വി.
ആരാണ് കെവി
ചെല്ലാനത്തെ പൊഴിച്ചിറയിലെ തീരദേശവാസികളായ 35 കുടുംബങ്ങള്‍ക്ക് പലവ്യഞ്ജന കിറ്റ് നല്കി, അന്ധനും ഭാഗികമായി കേള്‍വി നഷ്ടപ്പെട്ടെതുമായ ഒരു ലോട്ടറി തൊഴിലാളിക്ക് ഹിയറിംഗ് എയ്ഡ് നല്കി. കാല് മുറിച്ചു മാറ്റിയ കോട്ടയത്തുള്ള ഒരു വൃദ്ധയ്ക്ക് വീല്‍ ചെയര്‍ ,രോഗികള്‍ക്ക് സൗജന്യ മരുന്ന് വിതരണം , കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്ക് 30 ബെഡും ,തലയിണയും ,മറ്റു അനുബന്ധ സാധനങ്ങളും, വിവിധ സ്ഥലങ്ങളില്‍ കൈ കഴുകുവാന്‍ വേണ്ട പൊതു സാനിറ്റൈസേഷന്‍ സ്ഥാപിച്ചു , ആയിരത്തിലധികം മാസ്ക് ,ഫേസ് ഷില്‍ഡ് തുടങ്ങിയവ വിതരണം , നഗരത്തിലെ എല്ലാ ആശാ വര്‍ക്കര്‍മാര്‍ക്കും ഫേസ് ഷീല്‍ഡും പല വഞ്ജന കിറ്റും വിതരണം , ഓണ്‍ ലൈന്‍ ക്ലാസ്സിനു വേണ്ട 20 ല്‍ പരം ടിവി ,ഡിഷ് ,ലാപ്പ് ടോപ്പ് ,ടാബ്ലറ്റ് ,സ്മാര്‍ട്ട് ഫോണ്‍ വിതരണം ക്യാന്‍സര്‍ രോഗികള്‍ക്ക് ധന സഹായ വിതരണം, കൊച്ചു കുഞ്ഞുങ്ങള്‍ക്ക് പാല്‍പ്പൊടിയും ,മറ്റു മധുര പലഹാരങ്ങളും , കലാകാരന്മാരുടെ കുടുംബത്തിന് പല വ്യഞ്ജന കിറ്റ് വിതരണം, ഒരു നിര്‍ദ്ദന രോഗിയുടെ കുടുംബത്തിന് തയ്യല്‍ മിഷ്യനും ധനസഹായവും, കോവിഡ് കാലത്ത് ഗവ: ആശുപത്രിയിലേക്ക് ഭക്ഷണം തയ്യാറാക്കിയ കോമണ്‍ കിച്ചനിലേക്ക് വേണ്ട പച്ചക്കറികള്‍ സംഭാവനയായി നല്കി. 100 സൗജന്യ ഡയാലിസസ് നടത്തി, മാറാടിയിലെ വൃക്കരോഗിയായ രാജപ്പന് ചികിത്സാ സഹായം, ഉള്‍പ്പെടെ അര്‍ഹതപ്പെട്ടവര്‍ക്ക് രണ്ട് വീട് വച്ച് നല്‍കുന്നതിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. കൂടാതെ സാമൂഹിക ഇടപെടലുകളും നടത്താറുണ്ട്, എം.സി റോഡിലെ അപകടകാരിയായ ഡിവൈഡര്‍ പൊളിച്ചു മാറ്റുന്നതിനും , കെ.എസ്.ആര്,ടി,സി സ്റ്റാന്റിലെ സെപ്റ്റിക്ക് ടാങ്ക് പൊട്ടി ഒലിച്ചത് കോടതി മുഖാന്തരം ഇടപെടുന്നതിലും, റോഡരുകില്‍ കുമിഞ്ഞു കൂടിയ മാലിന്യം നീക്കം ചെയ്യുന്നതിനും , മാലിന്യ നിര്‍മ്മാര്‍ജന രേഖ സമര്‍പ്പിക്കുവാനും കോടതി വഴി മുനിസിപ്പാലിറ്റിയില്‍ ഇടപെട്ടു ഉത്തരവ് വാങ്ങി വേണ്ട തുടര്‍ നടപടികള്‍ എടുപ്പിക്കുവാനും കഴിഞ്ഞു.
കുടുംബം: മുവാറ്റുപുഴ കിഴക്കേക്കര കോട്ടമുറിയ്ക്കല്‍ വീട്ടില്‍ താമസം. ഭാര്യ സീമ കുടുംബിനി , മക്കള്‍ ആര്യ കോതമംഗലം എം.എ കോളേജ് രണ്ടാം വര്‍ഷ പിജി വിദ്യാര്‍ത്ഥിനി ഹൃദ്യ പ്ലസ്ടു കഴിഞ്ഞു, എന്ത് സഹായം വേണമെങ്കിലും തന്നാല്‍ കഴിയുന്നത് ചെയ്തു കൊടുക്കുക എന്നത് ഒരു ഹരമായി മാറിയിരിക്കുകയാണ് ഈ കെ.വി.യ്ക്. ഇന്ന് ഇരുപത്തി അഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന സന്തോഷത്തിലാണ് ഈ സന്തുഷ്ട കുടുംബം.