പോത്താനിക്കാട് ഡയമണ്ട്സ് എന്ന പേരില്‍ വൈസ്മെന്‍ ക്ലബ്ബ് ആരംഭിച്ചു. വൈസ് മെന്‍ ഇന്റര്‍നാഷണല്‍ മിഡ് വെസ്റ്റ് ഇന്‍ഡ്യ റീജേണ് ഡിസ്ക്റ്റ് VI ന്റെ കീഴില്‍ , പൊതുസാമൂഹിക രംഗത്തെ മുപ്പത്തിരണ്ടോളം പേരെ ഉള്‍പ്പെടുത്തി പുതിയ ക്ലബ്ബ് ആരംഭിച്ചത്. റീജേണല്‍ ഡയറക്ടര്‍ വൈസ്മെന്‍ അഡ്വ: ബാബു ജോര്‍ജ് നിര്‍വഹിച്ചു, ‘സേവനം മനവരാശിയുടെ നന്ന്മക്കായ് ‘ എന്ന അര്‍ത്ഥ വാക്യം ഉയര്‍ത്തിപ്പിടിച്ച് പൊതു സമുഹ്യത്തിന്റെ നന്മ ലക്ഷ്യമാക്കി എല്ലാ തലങ്ങളിലും ഇടപെടലുകള്‍ നടത്തുന്ന വൈസ്മെന്‍ ക്ലബ്ബുകള്‍ എല്ലാവര്ക്കും മാത്യകയാണ് എന്ന് അദ്ദേഹം പറഞ്ഞു.
പുതിയ അംഗങ്ങളുടെ ഇന്‍ഡക്ഷന്‍ സെറിമണി റിജേണല് സെക്രട്ടറി വൈസ്മെന്‍ സി .എം കയസ്സ് നടത്തി ,ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനരോഹണം ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ വൈസ്മെന്‍. ഡോക്ടര്‍ .ജേക്കബ്ബ് എബ്രഹാം നടത്തി .ക്ലബ്ബ് പ്രസിഡന്റ് ജെയിംസ് ജോസഫ് കൗമാരിയില് ,സെക്രട്ടറി പോള്‍ സി ജോക്കബ് എന്നിവരുടെ നേത്യത്വത്തിലാണ് പുതിയ ടീം ചുമതലയേറ്റത് , റിജേണല് ട്രഷറര്‍ വൈസ്മെന്‍ സുനില്‍ ജോണ്‍ ,വൈസ് മെന്‍ ജോസഫ് ,വൈസ് മെന്‍ ജോര്‍ജ് വെട്ടിക്കുഴി , സുരേഷ് കെ.എസ് , ജയിംസ് കീര്‍ത്തി ,സജി പേയക്കല് തുടങ്ങിയ വൈസ്മെന്‍ നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ ആയിരുന്നു പരിപാടി.


