മൂവാറ്റുപുഴ: ഭരണഘടനയെ സംരക്ഷിക്കുക, പൗരത്വഭേദഗതി നിയമം പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചും, രാജ്യത്തെ മതപരമായി ഭിന്നിപ്പിക്കാനുള്ള മോഡി സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കെതിരെ എല്‍.ഡി.എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനുവരി 26ന് കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന മനുഷ്യ മഹാശൃംഖലയുടെ പ്രചരണാര്‍ത്ഥം ജില്ലയില്‍ സി.പി.എം.ജില്ലാ സെക്രട്ടറി സി.എന്‍.മോഹനനും, സി.പി.ഐ ജില്ലാ സെക്രട്ടറി പി.രാജുവും നയിക്കുന്ന രണ്ട് ജാഥകള്‍ ഈമാസം 18, 19, 20 തിയ്യതികളില്‍ പര്യടനം നടത്തും. രണ്ട് ജാഥകളുടെയും ഉദ്ഘാടനം ഇന്ന്(വെള്ളിയാഴ്ച) വൈകിട്ട് അഞ്ചിന് മൂവാറ്റുപുഴ മുനിസിപ്പല്‍ ടൗണ്‍ ഹാള്‍ ഗ്രൗണ്ടില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന് നിര്‍വ്വഹിക്കും. എം.സ്വരാജ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തുമെന്ന് സ്വാഗതസംഘം ചെയര്മാന് എന്‍.അരുണും, കണ്‍വീനര്‍ എം.ആര്.പ്രഭാകരനും അറിയിച്ചു.

