സംസ്ഥാന ഗവൺമെന്റിന്റെ വനമിത്ര പുരസ്കാര ജേതാവ് ഡോ.സൈജു ഖാലിദിന്റെ വൃക്ഷ വ്യാപന പദ്ധതിയായ “നന്മമരം” എർപ്പെടുത്തിയ ഈ വർഷത്തെ നന്മ മരം പരിസ്ഥിതി അവാർഡുകൾ പ്രഖ്യാപിച്ചു. ജനറൽ വിഭാഗത്തിൽ മുവാറ്റുപുഴ ഈസ്റ്റ് മാറാടി തട്ടാറുകുന്നേൽ ബാബു തട്ടാറുകുന്നേലും, കുട്ടികളുടെ വിഭാഗത്തിൽ ഓച്ചിറ പ്രയാർ കൗസ്തഭത്തിൽ മീനാക്ഷിയും അർഹരായി.
മികച്ച പരിസ്ഥിതി പ്രവർത്തകനും മാറാടി ഗ്രാമപഞ്ചായത്ത് നാലാം വാർഡ് അംഗവുമായ ബാബു തട്ടാർക്കുന്നേൽ സ്വന്തം വാർഡിലെ മുഴുവൻ അംഗങ്ങളെയും ഉൾപ്പെടുത്തി “എന്റെ വാർഡ് തൈക്കാവ് ” എന്ന പേരിൽ ഒരു വാട്ട്സാപ്പ് ഗ്രൂപ്പ് രുപികരിച്ച് ഗ്രൂപ്പിലൂടെ ലോക്ക് ഡൗൺ ആരംഭം മുതൽ വിവിധ മത്സരങ്ങൾ നടത്തി. കൃഷി സംബന്ധിച്ചവ, മോട്ടി വേഷൻ ക്ലാസുകൾ, രക്ത ഗ്രൂപ്പ് ഡയറക്ടറി നിർമ്മാണം . ഡോക്ടർമാർ പോലിസ് . ഫയർഫോഴ്സ് . എക്സൈസ് തുടങ്ങിയ ഉദോഗസ്തരുടെ അറിവുകളും അനുഭവങ്ങളും പരിചയപ്പെടുത്തുക തുടങ്ങി വിവിധയിനം പ്രോഗ്രാംമുകൾ നടത്തി .
ജൂൺ 5 ന് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വാർഡിലെ മുഴുൻ കുടുംബങ്ങളിലും കുടുംബശ്രീ ഹരിത കർമ്മസേനാംഗങ്ങളുടെ സഹായത്തോടെ രണ്ട് ഫല വ്യക്ഷതൈകൾ വീതം ഓരോ വീടുകളിലും പൊതു സ്ഥലങ്ങളിലും എത്തിക്കുകയും നടുകയും ചെയ്തു. ആയിരത്തിൽപരം വ്യക്ഷങ്ങൾ നടുന്ന ഫോട്ടോ എടുത്ത് വാർഡിന്റെ ഗ്രൂപ്പിൽ അയച്ചു നന്മ മരചലഞ്ചിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടു മുഴുവൻ കുടുംബ അംഗങ്ങളും ചലഞ്ചിൽ പങ്കെടുത്തു. ഗ്രൂപ്പിലൂടെ കിട്ടിയ ഫോട്ടോ ഡോ. സൈജു ഖാലിദിന്റെ 9496230334 വാട്ട്സാപ്പ് നമ്പറിൽ അയച്ചു കൊടുത്ത് മത്സരത്തിൽ പങ്കെടുത്തു. നന്മ മരം പദ്ധതി വ്യാപിപ്പിച്ച ഈ പ്രവർത്തനം ആണ് ബാബുവിനെ അവാർഡ് ജേതാവാക്കിയത്. അധ്യാപക ദമ്പതികളായ എസ്. ശ്രീകുമാറിന്റെയും അർച്ചനയുടെയും മകളായ മീനാക്ഷി നന്മ മരം ലോക് ഡൗൺ ചലഞ്ചിലൂടെ ഏതാണ്ട് 200 വൃക്ഷ തൈകൾ വച്ചു പിടിപ്പിച്ചു. ഈ പരിശ്രമം ആണ് പ്രയാർ ആർ.വി എസ്.എം.എച്ച് എസ് എസ് പ്ലസ് ടു വിദ്യാർത്ഥിനിയായ മീനാക്ഷിയെ അവാർഡിന് അർഹയാക്കിയത്.


