കൊറോണ ജീവിതം തന്നെ ഒരു പക്ഷെ എടുത്തേക്കാം എന്നറിഞ്ഞിട്ടും ധൈര്യപൂര്‍വം സേവനത്തിന് ഇറങ്ങി തിരിച്ചവന്. വ്യക്തമായ രാഷ്ട്രീയം ഉണ്ടായിട്ടും രാഷ്ട്രീയ ചിഹ്നങ്ങളോ മതത്തിന്റെ അടയാളപ്പെടുത്തലുകളോ ഇല്ലാതെ, ഒരു രൂപ പോലും പ്രതിഫലം പറ്റാതെ ഷിഹാബ് പാറമലയില്‍ എന്ന യുവാവ് നടത്തുന്ന സേവനം അത്ഭുതപെടുത്തുന്നതാണ്. ലോക്ഡൗണ്‍ തുടങ്ങിയ അന്നു മുതല്‍ രാഷ്ട്രീയക്കാരും, മറ്റ് സംഘടനകള്‍ക്കും മുന്നേ തന്റെ ഓട്ടോയില്‍ സൗജന്യ സേവനവുമായി തലങ്ങും വിലങ്ങും പായുന്ന ഈ ചെറുപ്പക്കാരന് കഴിഞ്ഞ ലോക്ഡൗണ്‍ കാലത്തും ആവശ്യ സാധനങ്ങളുമായി വീട് വീടാന്തരം കയറി ഇറങ്ങി, മരുന്നും, ഭക്ഷണ സാധനങ്ങളും എത്തിച്ചു നല്കി സന്നദ്ധ സേവനത്തില്‍ സജീവമായിരുന്നു.
കോവിഡിന്റെ തീവ്രത വ്യക്തമാക്കുന്ന മുന്നില്‍ പൊഴിയുന്ന ജീവിതങ്ങളും അവരുടെ ഉറ്റവരുടെ താങ്ങാനാവാത്ത കണ്ണീരും നിസഹായാവസ്ഥയും പങ്കുവെച്ചുകൊണ്ട് കഴിഞ്ഞ ദിവസം ഷിഹാബ് പാറമലയില്‍ ഫെയ്സ്ബുക്കില്‍ കുറിച്ച കുറിപ്പ് മനുഷ്യത്വമുള്ള ആരുടെയും കണ്ണുകളെ ഈറനണിയിക്കുന്നതാണ്. ഒപ്പം ഈ ചെറുപ്പക്കാരന്റെ മനുഷ്യത്തപരമായ ഇടപെടലുകളും വ്യക്തമാണ്.
”ഫോണ്‍ റിങ് ചെയ്യുന്നത് കേട്ടാണ് രാവിലെ ഉണര്‍ന്നത് കടുംപിടിയില്‍ നിന്നുമുള്ള കാള്‍ ആയിരുന്നു ഒരു രോഗിക്ക് ശ്വാസം തടസ്സംമൂലം ഹോസ്പിറ്റലില്‍ എത്രയും വേഗം എത്തിക്കണമെന്നായിരുന്നു സന്ദേശം, ഉണര്ന്നപാടെ മുഖം കഴുകി ഇറങ്ങി, PP കിറ്റണിഞ്ഞു രോഗിയെ ഹോസ്പിറ്റലില്‍ എത്തിക്കുന്നതിന് മുന്‍പേ അടുത്ത കേസും വന്നു… പിന്നീട് പന്ത്രണ്ടോളം തവണ രോഗികളുമായി തുടരെ തുടരെ പോയും വന്നും സമയം 4 മണിയോളം ആയപ്പോള്‍ മുവാറ്റുപുഴ ഗവണ്മെന്റ് ഹോസ്പിറ്റലില്‍ മുന്‍പേ എത്തിച്ച രോഗിയുടെ വിളി വന്നു തിരികെ വീട്ടിലാക്കാന്‍, രാവിലെ ഇറങ്ങിയത് കാരണം കുളിക്കാന്‍ സമയം കിട്ടിയിരുന്നില്ല PP കിറ്റിനുള്ളില്‍ വിയര്‍ത്ത് ഷര്‍ട്ടാകെ മുഷിഞ്ഞിരുന്നു. ഈ രോഗിയെ വീട്ടില്‍ എത്തിച്ചതിന് ശേഷം കുളിയും കഴിഞ്ഞ് മുടങ്ങിയ നമസ്ക്കാരങ്ങളും നിര്‍വഹിച്ച് വീട്ടില്‍ നോമ്പ് തുറക്കാം എന്ന് വിചാരിച് ഹോസ്പിറ്റലില്‍ എത്തി’, അവിടെയും അവസാനിച്ചില്ല തന്റെ യാത്ര. വീണ്ടും കോളുകള്‍ വന്നുകൊണ്ടിരുന്നു… ഷിഹാബ് ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ, രാത്രിയെന്നോ പകലെന്നോ ഇല്ലാതെ സര്‍വ സമയവും സഹായ മനസുമായി തന്റെ ഓട്ടോയിക്കൊപ്പമുണ്ട്, ആവശ്യക്കാര്‍ക്ക് മരുന്ന്, ഭക്ഷണ സാധനങ്ങള്‍ വേണ്ടവര്‍ക്ക് അത്, എന്തിനും തയാറായി ഈ മഹാമാരി ജീവന് എടുത്തേക്കാം എന്നറിഞ്ഞിട്ടും ധൈര്യപൂര്‍വം ഇറങ്ങിതിരിച്ച ചെറുപ്പക്കാരനാണ് ഷിഹാബ്.
”കോവിടെന്ന മഹാമാരി അപ്രതീക്ഷിതമായി നമ്മളില്‍ നിന്നും ഓരോന്നോരോന്നായി അടര്‍ത്തിയെടുക്കുന്നു ദിനംപ്രതി…. നമ്മളോരോരുത്തരും സൂക്ഷിക്കണം രോഗം വരാതെയും, വന്ന രോഗം പടരാതെയും… അത് നമ്മുടെ ഉത്തരവാദിത്വമാണ്..” ഷിഹാബ് ഫെയ്സ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത് ഈ മഹത്തായ ഓര്മപ്പെടുത്തലോടെയും കരുതലോടെയും ആണ്.
ഷിഹാബ് പാറമലയിലിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:
ഇന്നത്തെ നൊമ്പരം… ??
ഫോണ്‍ റിങ് ചെയ്യുന്നത് കേട്ടാണ് രാവിലെ ഉണര്‍ന്നത് കടുംപിടിയില്‍ നിന്നുമുള്ള കാള്‍ ആയിരുന്നു ഒരു രോഗിക്ക് ശ്വാസം തടസ്സംമൂലം ഹോസ്പിറ്റലില്‍ എത്രയും വേഗം എത്തിക്കണമെന്നായിരുന്നു സന്ദേശം, ഉണര്ന്നപാടെ മുഖം കഴുകി ഇറങ്ങി, PP കിറ്റണിഞ്ഞു രോഗിയെ ഹോസ്പിറ്റലില്‍ എത്തിക്കുന്നതിന് മുന്‍പേ അടുത്ത കേസും വന്നു… പിന്നീട് പന്ത്രണ്ടോളം തവണ രോഗികളുമായി തുടരെ തുടരെ പോയും വന്നും സമയം 4 മണിയോളം ആയപ്പോള്‍ മുവാറ്റുപുഴ ഗവണ്മെന്റ് ഹോസ്പിറ്റലില്‍ മുന്‍പേ എത്തിച്ച രോഗിയുടെ വിളി വന്നു തിരികെ വീട്ടിലാക്കാന്‍, രാവിലെ ഇറങ്ങിയത് കാരണം കുളിക്കാന്‍ സമയം കിട്ടിയിരുന്നില്ല PP കിറ്റിനുള്ളില്‍ വിയര്ത് ഷര്‍ട്ടാകെ മുഷിഞ്ഞിരുന്നു ഈ രോഗിയെ വീട്ടില്‍ എത്തിച്ചതിന് ശേഷം കുളിയും കഴിഞ്ഞ് മുടങ്ങിയ നമസ്ക്കാരങ്ങളും നിര്‍വഹിച്ച് വീട്ടില്‍ നോമ്പ് തുറക്കാം എന്ന് വിചാരിച് ഹോസ്പിറ്റലില്‍ എത്തി, അവിടെ വയ്ച്ച് കല്ലൂര്‍ക്കാട് പഞ്ചായത്ത് പ്രസിഡന്റിനെ കണ്ടു കാര്യം അന്വേഷിച്ചപ്പോള്‍ അവിടുത്തെ ഒരാള്‍ കോവിഡ് ബാധിച്ചു മരണപെട്ടു അതുമായി ബന്ധപ്പെട്ടുവന്നതാണെന്ന്, അതിനിടയില്‍ വണ്ടിയിലെ സൗജന്യ യാത്ര ബോര്‍ഡ് കണ്ട് അദ്ദേഹം കാര്യം തിരക്കി നമ്പറും വാങ്ങി. രോഗിയുമായി ഞാന്‍ തിരികെ കടുംപിടി എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ call വന്നു മരണപെട്ട ആളുടെസംസ്കാരം നാളെയെ നടക്കു,കൂടെയുള്ളവര്‍ക്ക് കോവിഡ് പോസിറ്റീവാണ് അവരെ വീട്ടില്‍ എത്തിക്കാന്‍ പറ്റുമോ എന്നറിയാനാണ് വിളിച്ചത്, ഞാന്‍ ok പറഞ്ഞു. വണ്ടിയില്‍ ഉണ്ടായിരുന്ന രോഗിയെ അവരുടെ വീട്ടില്‍ എത്തിച്ചു, തിരികെ ഹോസ്പിറ്റലില്‍ എത്തിയപ്പോള്‍ അടുത്ത duty ടൈം ആയ 5 മണി കഴിഞ്ഞാലേ ബോഡി മോര്‍ച്ചറിയിലേക്ക് മാറ്റാന്‍ പറ്റു എന്ന്, അവിടെ വെയിറ്റ് ചെയ്യാന്‍ പറ്റുമോയെന്ന് അദ്ദേഹം ചോദിച്ചു ok പറഞ്ഞു, കുടുംബനാഥന് നഷ്ടപെട്ട ആ കുടുംബം ഹോസ്പിറ്റല്‍ വരാന്തയില്‍ കാത്തിരിക്കുന്നത് വല്ലാത്ത വേദന ഉണ്ടാക്കി, ഒടുവില്‍ ബോഡി മാറ്റനുള്ള വിളി വന്നു, കൂടെയുണ്ടായിരുന്ന രണ്ട് പുരുഷന്മാരുടെ കൂടെചേര്‍ന്ന് ബോഡി ഫ്രീസറിലേക്ക് മാറ്റി മോര്‍ച്ചറിയില്‍ നിന്നും ഇറങ്ങിയപ്പോള്‍ മഴ തുടങി, മരണപെട്ട വ്യക്തയുടെ ഭാര്യെയും മകനെയും കയറ്റി വണ്ടി എടുത്തു റോഡിലിറങ്ങിയപ്പോള്‍ മഴ മൂര്‍ദ്ധന്യാവസ്ഥയില്‍ ആയിരുന്ന റോഡ് കാണാന്‍ പറ്റാത്ത വിധം മഴ, വണ്ടിയുടെ പിന്നിലിരിക്കുന്നവരുടെ സങ്കടം ഏറ്റെടുത് പ്രകൃതി കരയുന്നത് പോലെ തോന്നി. കല്ലൂര്‍ക്കാട് അല്പം ഉള്ളുവഴി കയറി വണ്ടി നിര്‍ത്താന്‍ അവര്‍ ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ പറഞ്ഞു വീട്ടില്‍ വിടാമെന്ന് അപ്പോള്‍ പറഞ്ഞു വീട്ടില്‍ വണ്ടിപോവില്ല ഇവിടെ വിട്ടാല്‍ മതിയെന്ന്, ആ പെരുമഴയില്‍ അവരിറങ്ങുമ്പോള്‍ എനിക്ക് വലിയ വിഷമം തോന്നി, പത്തുന്നല്പതു വര്‍ഷം കൂടെ ഉണ്ടായിരുന്ന തന്റെ പ്രിയപെട്ടവനെ ഇനി ഇവിടെ കാണാനാവില്ലല്ലോ എന്ന വേദന ആ മുഖങ്ങളില്‍ അരണ്ട വെളിച്ചത്തിലും എനിക്ക് കാണാന്‍ കഴിഞ്ഞു, ഇന്നലെ ശര്ദി കൂടിയത് കാരണം കൈപിടിച്ചു കൂടെ പോയവന് ഇനിയൊരിക്കലും തിരിച്ചുവരില്ല എന്ന സത്യം തിരിച്ചറിഞ്ഞ അമ്മയും, നെഞ്ചിലിട്ട് തോലോലിച്ച അച്ഛന്റെ വേര്‍പാടിന്റെ നീറ്റല്‍ ഉള്ളിലൊതുക്കിയ മകനും എന്റെ ഹൃദയത്തില്‍ തീരാനൊമ്പരമായി… മഴ നനഞിറങ്ങുമ്പോള് അവന് എന്തെക്കെയോ പറഞ്ഞു ഞാനൊന്നും കേട്ടില്ല, കൈയില്‍ ചുരുട്ടിയ കുറച്ച് പണം നീട്ടി എല്ലാവരോടുമെന്നപോലെ ആ കൈ തട്ടി മാറ്റി ഒരു പുഞ്ചിരി വരുത്താന്‍ ശ്രമിച്ചു… തകര്‍ത്തു പെയ്യുന്ന മഴയില്‍ തിരികെ വരുമ്പോള്‍ എന്റെ മനസ്സ് ആ അമ്മയിലും മകനിലുമായിരുന്ന ഇന്നലെ അച്ഛനോടൊത്തിറങ്ങി ഇന്ന് അച്ഛനെ ഫ്രീസറില്‍ വയ്ച്ചു തിരികെ വീട്ടിലേക്ക്… കോവിടെന്ന മഹാമാരി അപ്രതീക്ഷിതമായി നമ്മളില്‍ നിന്നും ഓരോന്നോരോന്നായി അടര്‍ത്തിയെടുക്കുന്നു ദിനംപ്രതി…. നമ്മളോരോരുത്തരും സൂക്ഷിക്കണം രോഗം വരാതെയും, വന്ന രോഗം പടരാതെയും… അത് നമ്മുടെ ഉത്തരവാദിത്വമാണ്..


