മൂവാറ്റുപുഴ: എല്‍ദോ എബ്രഹാം എം.എല്‍.എയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ നിര്‍ദ്ധനരായ കരള്‍, കിഡ്നി മാറ്റല്‍ ശസ്ത്രക്രിയക്ക് വിധേയമായവര്‍, ഹൃദയസമ്പന്ധമായ രോഗികള്‍, ക്യാന്‍സര്‍ രോഗികള്‍, ഡയാലിസിസ് ചെയ്യുന്ന രോഗികള്‍ക്ക് സഹായം, അടക്കം മരുന്ന് നല്‍കുന്നതിന് വേണ്ടി നടപ്പിലാക്കുന്ന മെഡിസിന് ചലഞ്ച് പദ്ധിയുടെ രണ്ടാംഘട്ട മരുന്ന് വിതരണം വെള്ളിയാഴ്ച രാവിലെ 10ന് എം.എല്‍.എ ഓഫീസില്‍ നടക്കും. 60 ഓളം രോഗികള്‍ക്ക് ഒരു ലക്ഷം രൂപയുടെ മരുന്നുകളാണ് വിതരണം ചെയ്യുന്നത്. മൂവാറ്റുപുഴ മേള, ഓള് ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷന് എന്നിവരുടെ സഹകരണത്തോടെയാണ് രണ്ടാം ഘട്ടത്തിലെ മരുന്നു വിതരണം നടക്കുന്നത്.
ഒന്നാം ഘട്ടത്തില്‍ വിവിധ സംഘടനകളുടെയും വിക്തികളുടെയും സഹകരണത്തോടെ 50000 രൂപയുടെ മരുന്നുകള്‍ വിതരണം ചെയ്ത് കഴിഞ്ഞു. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ മരുന്ന് വാങ്ങുന്നതിനായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ബി.പി.എല്‍.വിഭാഗത്തില്‍ പെട്ട നിര്‍ദ്ധന രോഗികള്‍ക്ക് മരുന്ന് എത്തിക്കുന്നതാണ് പദ്ധതി. മരുന്നുകളുടെ വിതരണം എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വ്വഹിക്കും. നഗരസഭ ചെയര്‍പേഴ്സണ്‍ ഉഷ ശശീധരന് അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍ മുഖ്യപ്രഭാഷണം നടത്തും.വൈസ്ചെയര്‍മാന്‍ പി.കെ.ബാബുരാജ്, മെഡിക്കല്‍ ഓഫീസര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ സംമ്പന്ധിക്കും. മെഡിസിന് ചലഞ്ച് പദ്ധതിയില്‍ മരുന്നുകള്‍ വാങ്ങി നല്‍ണമെന്നാവശ്യപ്പെട്ട് നിരവധി നിര്‍ദ്ധന രോഗികളാണ് അപേക്ഷകളുമായി എത്തികൊണ്ടിരിക്കുന്നത്. മുന്‍ഗണന ക്രമമനുസരിച്ച് ഇവര്‍ക്കെല്ലാം മരുന്നുകള്‍ ലഭ്യമാക്കുമെന്നും എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു


