ബാങ്ക് എംപ്ലോയീസ് ഫെഡെറേഷന്‍ ഓഫ് ഇന്ത്യ (BEFI) യുടെ 13-ാം സംസ്ഥാന സമ്മേളനം 13, 14 ,15 തീയതികളില്‍ കണ്ണൂരില്‍ നടക്കും. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള കെ.ജി മദനന് നയിക്കുന്ന പ്രചരണ വാഹന ജാഥയ്ക്ക് മൂവാറുപുഴ കച്ചേരിത്താഴത്ത് സ്വീകരണം നല്കി. ജാഥ BEFI സംസ്ഥാന ജോയിന്റ് സെക്രട്ടറി സനില്‍ ബാബു ഉദ്ഘാടനം ചെയ്തു. മുവാററുപുഴ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഉഷാ ശശിധരന് മുഖ്യപ്രഭാഷണം നടത്തി. കെ.എം. സോമന്, കെ.ജി.അനില്‍കുമാര്‍, സജി ജോര്‍ജ്ജ് എന്നിവര്‍ സംസാരിച്ചു.

