എറണാകുളം: കോവിഡ് കാലത്ത് തന്നാലാകും വിധം നാടിനെ സഹായിച്ച് ഇർഫാൻ. തനിക്ക് ലഭിച്ച അഞ്ച് മാസത്തെ വികലാംഗ പെൻഷൻ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി മാതൃകയായിരിക്കുകയാണ് കൊച്ചു മിടുക്കൻ ഇർഫാൻ സക്കീർ. പിതാവുമായി കളക്ട്രേറ്റിൽ നേരിട്ടെത്തി പണം ജില്ലാ കളക്ടർ എസ്. സുഹാസിന് കൈമാറി. കളമശേരി വിമുക്തി സ്പെഷ്യൽ സ്കൂളിലാണ് പതിനാലുകാരനായ ഇർഫാൻ്റെ പഠനം. ഏലൂർ പാതാളം സ്വദേശികളായ സക്കീറിൻ്റെയും സുനിതയുടേയും മകനാണ്.

