മുഴുവന്‍ പൊതു വിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ്റൂമുകളുള്ള ആദ്യ ഇന്ത്യന്‍ സംസ്ഥാനമായി കേരളം. നാളെ പതിനൊന്നു മണിക്ക് ഇത് സംബന്ധിച്ച് പ്രഖ്യാപനമുണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം നിര്‍വഹിക്കും. കിഫ്ബിയുടെ ധനസഹായത്തോടെയാണ് ഹൈടെക് സ്മാര്‍ട് ക്ലാസ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ വരുന്ന പദ്ധതിയുടെ നിര്‍വഹണ ഏജന്‍സി കൈറ്റ് ആണ്.
16027 സ്കൂളുകളിലായി 3,74,274 ഡിജിറ്റല്‍ ഉപകരണങ്ങളാണ് സ്മാര്‍ട്ട് ക്ലാസ് റൂം പദ്ധതിക്കായി വിതരണം ചെയ്തത്. ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി എന്നിങ്ങനെ 4752 സ്കൂളുകളിലായി 45,000 ഹൈടെക് ക്ലാസ് മുറികള്‍ ഒന്നാം ഘട്ടത്തില്‍ സജ്ജമാക്കി. പ്രൈമറി-അപ്പര്‍ പ്രൈമറി തലങ്ങളില്‍ 11,275 സ്കൂളുകളില്‍ ഹൈടെക് ലാബും തയാറാക്കി. കിഫ്ബി ധനസഹായത്തിന് പുറമേ ജനപ്രതിനിധികളുടെ ആസ്തിവികസന ഫണ്ടും തദ്ദേശസ്ഥാപന ഫണ്ടും പദ്ധതിക്കായി പ്രയോജനപ്പെടുത്തി.
പദ്ധതി ഒറ്റനോട്ടത്തില്‍:
മുഴുവന്‍ പൊതു വിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ്റൂമുകളുള്ള ആദ്യ ഇന്ത്യന്‍ സംസ്ഥാനം
16,027 സ്കൂളുകളിലായി വിതരണം ചെയ്തത് 3,74,274 ഡിജിറ്റല്‍ ഉപകരണങ്ങള്‍
4752 എച്ച്എസ്,എച്ച്എസ്എസ് സ്കൂളുകളിലായി 45,000 ഹൈടെക് ക്ലാസ്മുറികള്
പ്രൈമറിഅപ്പര്‍ പ്രൈമറി തലങ്ങളില്‍ 11,275 സ്കൂളുകളില്‍ ഹൈടെക് ലാബ്
സര്‍ക്കാര്‍,എയിഡഡ് മേഖലകളിലെ 12678 സ്കൂളുകളില്‍ അതിവേഗ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ്
ഉപകരണങ്ങള്‍ക്ക് 5 വര്‍ഷ വാറന്റിയും ഇന്‍ഷുറന്‍സ് പരിരക്ഷയും
പരാതി പരിഹാരത്തിന് വെബ് പോര്‍ട്ടലും കോള്‍ സെന്ററും
അടിസ്ഥാനസൗകര്യമൊരുക്കാന്‍ 730.5 കോടി രൂപ
കിഫ്ബിയില്‍ നിന്നു മാത്രം 595 കോടി രൂപ
??വിദഗ്ധ ഐടിസി പരിശീലനം നേടിയ 1,83,440 അധ്യാപകര്‍
ക്ലാസ് മുറികൾക്കൊപ്പം പഠനാന്തരീക്ഷവും ഹൈടെക് ആക്കി മാറ്റിയാണ് മുഴുവൻ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ് റൂമുള്ള…
Posted by Pinarayi Vijayan on Saturday, October 10, 2020