പാലാ: സ്വന്തം കഴിവുകള്‍കൊണ്ട് ഉയര്‍ന്നു വന്ന അതുല്യപ്രതിഭയാണ് മുന്‍ രാഷ്ട്രപതി കെ ആര് നാരായണനെന്ന് മോന്‍സ് ജോസഫ് എം എല്‍ എ പറഞ്ഞു. കെ ആര് നാരായണന്റെ ചരമവാര്‍ഷിക ദിനാചരണത്തോടനുബന്ധിച്ചു പെരുന്താനത്തു കെ ആര് നാരായണന്റെ തറവാട്ട് വീടിരുന്ന സ്ഥലത്തിനു സമീപം സ്ഥാപിച്ചിട്ടുള്ള സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി സംസാരിക്കുകയായിരുന്നു എം എല്‍ എ.
വെല്ലുവിളികള്‍ നിറഞ്ഞ നാരായണന്റെ ജീവിതം ഇന്നത്തെ തലമുറയ്ക്കു അത്ഭുതമായി തോന്നിയേക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കെ ആര് നാരായണന് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ചെയര്മാന് എബി ജെ. ജോസ് അധ്യക്ഷത വഹിച്ചു. കെ ആര് നാരായണനെ വേണ്ട വിധം ആദരിക്കാന്‍ നമുക്ക് സാധിച്ചിട്ടുണ്ടോയെന്ന് ആത്മപരിശോധന നടത്താന്‍ പൊതു സമൂഹം തയ്യാറാകണമെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത പി സി ജോര്‍ജ് എം എല്‍ എ പറഞ്ഞു. കെ ആര് നാരായണന് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ചെയര്മാന് എബി ജെ. ജോസ് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്മാന് ഡോ. സിന്ധുമോള്‍ ജേക്കബ്, സാബു എബ്രാഹം, കെ ആര് നാരായണന്റെ സഹോദരി കെ സീതാലക്ഷ്മി, ഭര്‍ത്താവ് വാസുക്കുട്ടന്, ഗിരീശന് എന്നിവര്‍ സംസാരിച്ചു.


