ഭുവനേശ്വര്‍: ഒഡീഷ സംസ്ഥാന സര്‍ക്കാര്‍ വഴിയോര കച്ചവടക്കാര്‍ക്കുവേണ്ടി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു. കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് ദുരിതത്തിലായി വരുമാനം നഷ്ടപ്പെട്ട വഴിയോര കച്ചവടക്കാരാണ് ഇതിൻ്റെ പരിധിയില്‍ വരുന്നത് എന്ന് സർക്കാർ അറിയിച്ചു. പുതിയ പാക്കേജിലേക്ക് 26.29 കോടി രൂപയാണ് സർക്കാർ നീക്കിവച്ചിരിക്കുന്നതെന്നും സർക്കാർ വ്യക്തമാക്കി.
കൊവിഡ് വ്യാപനം നിയന്ത്രണത്തിലാക്കുന്നതിൻ്റെ ഭാഗമായി ഏറ്റവും കൂടുതൽ ബുദ്ധിമുട്ടനുഭവിക്കുന്ന വിഭാഗങ്ങളിലൊന്നാണ് വഴിയോര കച്ചവടക്കാരെന്നും അതിന് പരിഹാരമായാണ് സാമ്പത്തികം പ്രഖ്യാപിച്ചതെന്നും സര്‍ക്കാര്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. സംസ്ഥാനത്തെ 87,657 വഴിയോരകച്ചവടക്കാര്‍ക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുമെന്നും സർക്കാർ പറഞ്ഞു.


