മുവാറ്റുപുഴ. പായിപ്ര മുസ്ലിം യൂത്ത് ലീഗ് പായിപ്ര പഞ്ചായത്ത് കമ്മിറ്റി യുടെ ആഭിമുഖ്യത്തില്‍ പൊതിച്ചോര്‍ വിതരത്തിന്റെ 13 ദിവസം മൂന്നാം വാര്‍ഡ് ശാഖ കമ്മിറ്റി യാണ് പൊതിച്ചോര്‍ സജീകരിച്ചത്. യൂത്ത് ലീഗ് വാര്‍ഡ് പ്രസിഡന്റ് ഉമ്മര്‍ എം. എസ്, ശാഖ ട്രഷറര്‍ അഫ്സല് പേണ്ടാണവും ചേര്‍ന്ന് യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ശബാബ് വലിയപറമ്പിലിനു കൈമാറി കോവിഡ് 19 മൂലം രാജ്യത്ത് ലോക്ക് ഡൌണ്‍ ആരംഭിച്ചതു മുതല്‍ ഇന്നുവരെ പതിമൂന്നു ദിവസവും യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊതിച്ചോര്‍ വിതരണം നടത്തിവരുന്നു തുടര്‍ ദിവസങ്ങളിലും തുടരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഈ ഉദ്യമത്തില്‍ പങ്കാളികളായ വിവിധ മത, രാഷ്ട്രീയ, ജനാധിപത്യ, വിശ്വസികളോടും കമ്മിറ്റി നന്ദി അറിയിച്ചു. മുസ്ലിം ലീഗ് മൂന്നാം വാര്‍ഡ് ജനറല്‍ സെക്രട്ടറി എം എച് മൈതീന്‍, യൂത്ത് ലീഗ് നേതാക്കളായ തസ്ബീര്‍ കൊല്ലംകുടി, ശിഹാബ് മുതിരക്കലയില്‍, എം.എസ് സിദ്ധീഖ്, സാലിഹ് പ്ലാക്കുടി, അന്‍ഷാദ് പി എച്, എന്നിവര്‍ പങ്കെടുത്തു