കോതമംഗലം: മാര്‍ അത്തനേഷ്യസ് കോളേജിലെ എന്‍. എസ്. എസ്. യൂണിറ്റും, യൂത്ത് റെഡ്ക്രോസ്സും, കൊച്ചി അമൃത ആശുപത്രിയുമായി ചേര്‍ന്ന് രക്ത ദാന ക്യാമ്പ് നടത്തി. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഡെന്‍സിലി ജോസ് ക്യാമ്പ് ഉത്ഘാടനം ചെയിതു. അമൃത ആശുപത്രിയിലെ ഡോ. ജ്യോതിയുടെ നേതൃത്വത്തില്‍ ഉള്ള മെഡിക്കല്‍ ടീമാണ് ക്യാമ്പിന് മേല്‍നോട്ടം വഹിച്ചത്. കോളേജിലെ വിദ്യാര്‍ത്ഥികളും, അധ്യാപകരും, അനധ്യാപകരും അടക്കം അമ്പതോളം പേര് രക്തം ദാനം ചെയ്തു.
ക്യാമ്പിനോടനുബന്ധിച്ചു രക്ത ദാന ബോധവല്‍ക്കരണ ക്ലാസും നടന്നു. പരിപാടികള്‍ക്ക് എന്‍. എസ്. എസ്. പ്രോഗ്രാം ഓഫീസര്‍ മാരായ ഡോ. എല്‍ദോസ്. എ. എം, ഡോ. ജാനി ചുങ്കത്തു, ഡോ. സെല്‍വ ന്. എസ്, വോളന്റീര്‍ സെക്രട്ടറി മാരായ സിയാദ് ഉമ്മര്‍, ഹിന്ദ് സലിം എന്നിവര്‍ നേതൃത്വം കൊടുത്തു