മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്ത് 9-ാം വാര്ഡുനിവാസികളുടെ ഏറെനാളത്തെ കാത്തിരിപ്പ് സഫലമായി. 18 വര്‍ഷത്തോളം വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച 65-ാം നമ്പര്‍ അംഗനവാടിക്ക് സ്വന്തം കെട്ടിടമായി. ചെറുകപ്പിള്ളി സുല്‍ഫി സൗജന്യമായി നല്കിയ 3 സെന്റ് സ്ഥലത്താണ് അംഗന്‍വാടി നിര്‍മ്മിച്ചിരിക്കുന്നത്. വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ 650 സ്ക്വയര്‍ ഫീറ്റ് ഇരുനില കെട്ടിടം പഞ്ചായത്തിന്റെ തനതുഫണ്ട് 18 ലക്ഷം രൂപ ചിലവഴിച്ചാണ് കെട്ടിടം പൂര്‍ത്തിയാക്കിയത്. അംഗനവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം ഇടുക്കി എം.പി. ഡീന്‍ കുര്യാക്കോസ് നിര്‍വ്വഹിച്ചു. പായിപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആലീസ് കെ. ഏലിയാസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ മുന്‍ എംഎല്‍എ ജോസഫ് വാഴക്കന്, പഞ്ചായത്ത് അംഗങ്ങളായ മാത്യൂസ് വര്‍ക്കി, അനില്‍,മുളവൂര്‍ അര്‍ബന്‍ ബാങ്ക് പ്രസിഡന്റ് പിഎം അസീസ് എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍ പി.എം. അബൂബക്കര്‍ സ്വാഗതവും അംഗനവാടി ടീച്ചര്‍ വത്സ നന്ദിയു പറഞ്ഞു.
Home Be Positive കാത്തിരിപ്പിന് വിട, പായിപ്ര പഞ്ചായത്ത് 9-ാം വാര്‍ഡില്‍ ഇനി സ്വന്തം അംഗനവാടി കെട്ടിടം
കാത്തിരിപ്പിന് വിട, പായിപ്ര പഞ്ചായത്ത് 9-ാം വാര്‍ഡില്‍ ഇനി സ്വന്തം അംഗനവാടി കെട്ടിടം
by വൈ.അന്‍സാരി
by വൈ.അന്‍സാരി