പാർട്ടി രൂപീകരിച്ച കനിവ് പാലിയേറ്റീവ് കെയര്‍ സംഘമാണ് കളമശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസില്‍ പാലിയേറ്റീവ് സെന്റര്‍ തുറന്നത്. നിർദ്ധനർക്ക് സൗജന്യമാണ് ചികിത്സ
കൊച്ചി: നിർദ്ധനരായ രോഗികൾക്കാശ്വാസവുമായി പാർട്ടി ഓഫീസ് കേന്ദ്രീകരിച്ച് പാലിയേറ്റീവ് സെന്ററുകൾ തുറക്കുന്ന പദ്ധതി സജീവമാക്കി സിപിഎം. ജില്ലയില്‍ ഇത്തരത്തില്‍ ഇരുപത് സെന്ററുകള്‍ തുടങ്ങാനാണ് സിപിഎമ്മിന്റെ പദ്ധതിയെന്ന് ജില്ല സെക്രട്ടറി സി.എൻ മോഹനൻ പറഞ്ഞു.
ജില്ലയിലെ രണ്ടാമത്തെ സെന്റർ
കളമശ്ശേരി സിപിഎം ഏരിയാ കമ്മറ്റി ഓഫീസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ വര്‍ഷം മാര്‍ച്ചോടെ ഇടപ്പള്ളിയിലെ സെന്ററിന്റെ പ്രവര്‍ത്തനം ആരംഭിക്കും.
കളമശ്ശേരി ഏരിയ കമ്മിറ്റി ഓഫീസിന്റെ ഒരു ഭാഗത്താണ് കിടപ്പു രോഗികള്‍ക്കായുള്ള ഫിസിയോ തെറാപ്പി സെന്റർ പ്രവർത്തനം ആരംഭിച്ചത്. കിടപ്പ് രോഗികളെ വീടുകളിലെത്തി പരിചരിക്കുമെന്ന് ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ പറഞ്ഞു.


