ബെംഗളൂരു: ഏറെ കാത്തിരിപ്പിനൊടുവില്‍ വിക്രം ലാന്‍ഡര്‍ ചന്ദ്രനെ തൊട്ടു. ഇന്ത്യയുടെ ചന്ദ്രയാന്‍ 3 വിജയകരമായി ദൗത്യം പൂര്‍ത്തിയാക്കി. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യുന്ന ആദ്യത്തെ രാജ്യമായി ഇതോടെ ഇന്ത്യ മാറി.
ദൗത്യ വിജയത്തോടെ ചാന്ദ്ര ഗവേഷണത്തില്‍ ഐഎസ്ആര്‍ഒയുടെ പ്രധാന്യം കൂടിയാണ് ബഹിരാകാശ ഗവേഷണ രംഗത്ത് അടയാളപ്പെടുത്തപ്പെടുക. സോഫ്റ്റ്ലാന്ഡിങ്ങിന്റെ ചരിത്രവിജയം ഐഎസ്ആര്‍ഒയുടെ സാങ്കേതിക മികവിന്റെ സുവര്‍ണ്ണ നിമിഷം കൂടിയായി.
ചന്ദ്രയാന്‍ 2-ന്റെ പോരായ്മകള്‍ പരിഹരിച്ചുകൊണ്ട് രൂപകല്‍പ്പന ചെയ്ത ചന്ദ്രയാന്‍-3ന്റെ വിജയം ഐഎസ്ആര്‍ഒയെ സംബന്ധിച്ചും നേട്ടമായി. ഇതുവരെ, മൂന്ന് രാജ്യങ്ങള്‍ മാത്രമാണ് ചന്ദ്രോപരിതലത്തില്‍ ബഹിരാകാശ പേടകം വിജയകരമായി ഇറക്കിയിട്ടുള്ളത്. ചന്ദ്രനെക്കുറിച്ചും അതിന്റെ ചരിത്രത്തെക്കുറിച്ചും കൂടുതലറിയാന്‍ ഈ ദൗത്യം ഇന്ത്യയെ സഹായിക്കും. ഭാവിയിലെ ചാന്ദ്ര ദൗത്യങ്ങള്‍ക്കായി പുതിയ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കാനും ഇത് ഇന്ത്യയെ പ്രാപ്തമാക്കും.
ലാന്‍ഡിങ്ങ് വിജയകരമായതോടെ പ്രഗ്യാന്‍ റോവര്‍ ഇനി ചന്ദ്രോപരിതലത്തില്‍ പര്യവേഷണം നടത്തും. അശോകസ്തംഭവും ഇസ്റോയുടെ ചിഹ്നവും റോവര്‍ ചന്ദ്രോപരിതലത്തില്‍ കോറിയിടുന്ന ദൗത്യവും റോവര്‍ പൂര്‍ത്തിയാക്കും.
വെള്ളത്തിന്റെ സാന്നിധ്യമുള്‍പ്പെടെ പഠിക്കാന്‍ ഒരു ചാന്ദ്രദിനം, അതായത് ഭൂമിയിലെ 14 ദിവസമാകും റോവറിന് ലഭിക്കുക. ചന്ദ്രയാന്‍ രണ്ടിന്റെ ഓര്‍ബിറ്റര്‍ വഴിയാകും ലാന്‍ഡറുമായി ആശയവിനിമയം നടത്തുന്നത്.
ചന്ദ്രയാന്‍-3 ജൂലൈ 14നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്റ്ററില്‍ നിന്നും വിക്ഷേപിച്ചത്. ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്താനുള്ള രണ്ടാണ് ശ്രമത്തിലാണ് ഇന്ത്യ വിജയം കണ്ടിരിക്കുന്നത്. ജൂലൈ 14ന് വിക്ഷേപിച്ച ചന്ദ്രയാന്‍ 3 പേടകത്തിലെ ലാന്‍ഡര്‍ മൊഡ്യൂള്‍ ഓഗസ്റ്റ് 17നാണ് പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് വേര്‍പ്പെട്ട് സ്വതന്ത്ര സഞ്ചാരം തുടങ്ങിയത്.
3


