ബംഗളൂരു: വാഹനാപകടത്തില്‍ രണ്ട് മലയാളി വിദ്യാർഥികള്‍ മരിച്ചു. കൊല്ലം സ്വദേശികളായ ആല്‍ബി ജി. ജേക്കബ്, വിഷ്ണുകുമാർ എന്നിവരാണ് മരിച്ചത്.
ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് കമ്മനഹള്ളിയിലെ ഒരു ഡിവൈഡറില്‍ ഇടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. ഒരാള്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നു. മറ്റൊരാള്‍ നിംഹാൻസ് ആശുപത്രിയിലുമാണ് മരിച്ചത്.
വിദ്യാർഥികളുടെ ബന്ധുക്കളെ വിവരം അറിയിച്ചു. കമ്മനഹള്ളിയിലെ സർക്കാർ ആശുപത്രിയിലും നിംഹാൻസിലുമാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹങ്ങള്‍ വിട്ടു നല്‍കും.


