ബംഗളൂരു: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് കർണാടക ഹൈക്കോടതിയില്‍ തിരിച്ചടി.
സ്വകാര്യ കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലുമായുള്ള സാമ്ബത്തിക ഇടപാടില്‍ എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ വീണയുടെ കമ്പനിയായ എക്സാലോജിക് നല്കിയ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി. എസ്എഫ്ഐഒ അന്വേഷണം തുടരാമെന്നും ജസ്റ്റീസ് നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.


