ബംഗളൂരു കലാപവുമായി ബന്ധപ്പെട്ട് 19 പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ നേതാക്കള്‍ അറസ്റ്റില്‍. രണ്ട് എഫ്ഐആറുകളില്‍ പ്രതിസ്ഥാനത്ത് പരാമര്‍ശിക്കപ്പെട്ടവരാണ് അറസ്റ്റിലായിരിക്കുന്നത്. അറസ്റ്റിലായവര്‍ക്കെതിരെ യുഎപിഎ ചുമത്തും. ഇതോടെ കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം ആകെ 206 ആയി.
തെറ്റായ പ്രചരണം നടത്തി കലാപം ഉണ്ടാക്കുകയായിരുന്നു ഇവരെന്ന് പൊലീസ് പറഞ്ഞു. ആക്രമങ്ങളില്‍ പങ്കാളികളായവരില്‍ ഭൂരിപക്ഷവും തെറ്റായ പ്രചരണം വിശ്വസിച്ചു. അന്വേഷണം തുടരുകയാണെന്നും ബെംഗളൂരു ജോയിന്റ് കമ്മീഷണര്‍ സന്ദീപ് പാട്ടില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ബംഗളൂരുവില്‍ വെടിവയ്പ്പുണ്ടായത്. കോണ്‍ഗ്രസ് എംഎല്‍എ ശ്രീനിവാസ് മൂര്‍ത്തിയുടെ ബന്ധു പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് ബംഗളൂരുവില്‍ സംഘര്‍ഷം ഉടലെടുക്കുന്നത്. വെടിവയ്പ്പില്‍ മൂന്ന് പേര്‍ക്ക് ജീവന് നഷ്ടമായി. അറുപതോളം പൊലീസ് ഉദ്യോഗസ്തര്‍ക്ക് പരുക്കേറ്റു. ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതിന് പിന്നാലെ ഡിലീറ്റ് ചെയ്തുവെങ്കിലും അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടുപോയിരുന്നു. എംഎല്‍എയുടെ വീടിന് മുമ്പില്‍ വലിയ ജനക്കൂട്ടം രോക്ഷാകുലരായി എത്തുകയും രണ്ട് കാറുകള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു. തുടര്‍ന്ന് ഇരുവിഭാഗവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി.
നഗരത്തില്‍ വിവിധയിടങ്ങളില്‍ പൊലീസ് പരിശോധന തുടരുകയാണ്. അക്രമത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞയും തുടരുന്നുണ്ട്. കലാപത്തിന് പിന്നില്‍ എസ്ഡിപിഐയാണെന്നും സംഘടനയെ നിരോധിക്കാനുള്ള നടപടി തുടരുകയാണെന്നും കര്‍ണാടക അഭ്യന്തരമന്ത്രി നേരത്തെ അറിയിച്ചിരുന്നു.


