ബെംഗളൂരു: കന്നഡ ജനതയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയുന്ന രീതിയിൽ ഗൂഗിളും ആമസോണും ചെയ്ത പ്രവര്തിക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡി കെ ശിവകുമാര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ ഗൂഗിളും ആമസോണും കന്നഡികരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാന്‍ ശ്രമിച്ചത് എന്തിൻ്റെ പേരിലാണെന്ന് അറിയണമെന്നും, എന്തിനാണ് കന്നഡികരുടെ വികാരങ്ങളെ വൃണപ്പെടുത്താന്‍ ശ്രേമിക്കുന്നതെന്നും, ആര്‍ക്കാണ് കന്നഡികരുമായി പ്രശ്നമുള്ളത് എന്നുമാണ് അറിയേണ്ടത് ? പ്രശ്നം ഗൗരവമായി എടുത്ത് കര്‍ണാടക സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്ന് ശിവകുമാര്‍ പറഞ്ഞു. ഇരു കമ്ബനികളും ഇന്ത്യന്‍ സംസ്കാരത്തെക്കുറിച്ച് പഠിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം ആമസോണില്‍ കര്‍ണാടക സംസ്ഥാന പതാകയുടെ ഡിസൈന്‍ ഉള്‍പ്പെടുത്തി ബിക്കിനി വില്‍പ്പനക്കു വച്ചിരുന്നു. ഇതിന് മുൻപും കാനഡയയെ കുറിച്ച് മോശം രീതിയിലുള്ള വാർത്തകൾ പ്രചരിപ്പിച്ചിരുന്നു. ഇന്ത്യയിലെ ഏറ്റവും മോശം ഭാഷ കന്നഡയാണെന്നാണ് ഗൂഗിളില്‍ നടത്തുന്ന തിരച്ചലില്‍ കണ്ടിരുന്നത്. ഇവയാണ് വിവാദങ്ങൾക്ക് വഴിവെച്ചത്.