ഇഷ്ട വാഹനം സ്വന്തമാക്കുമ്പോള്‍ ആ വാഹനത്തിന് ഇഷ്ട നമ്പര്‍ സ്വന്തമാക്കാന്‍ ആരാണ് ആഗ്രഹിക്കാത്തത്. അതിനായി പതിനായിരമോ ലക്ഷങ്ങളോ ചിലപ്പോള്‍ കോടികളോ മുടക്കുന്നവരുമുണ്ട്. ഫാന്‍സി നമ്പര്‍ പ്ലേറ്റുകള്‍ ആഡംബരത്തിന്റെ ഭാഗമായി എന്നു തന്നെ പറയാം.
ഇനി പറയാന്‍ പോകുന്നത് ലോകത്തിലെ ഏറ്റവും വിലകൂടിയ നമ്പര്‍ പ്ലേറ്റിന്റെ കാര്യമാണ്. ബ്രീട്ടണിലാണ് ലേലം നടക്കാന്‍ പോകുന്നത്. ലോകത്തിലെ തന്നെ വിലകൂടിയത് എന്ന് പറയുമ്പോള്‍ എന്തായാലും കോടികളായിരിക്കും ഇതിന് വില എന്ന് നാം ഊഹിക്കും. എന്നാല്‍ ഈ ഊഹത്തിനുമൊക്കെ അപ്പുറമാണ് എ1 എന്ന ഈ നമ്പറിന്റെ വില, 132 കോടി രൂപ.
ഈ നമ്പറിന്റെ പ്രത്യേകതയെന്താണെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും, മറ്റൊന്നുമല്ല ഫോര്‍മുല 1 എന്ന് തന്നെയാണ് എ1 സൂചിപ്പിക്കുന്നത്.
ഈ നമ്പര്‍ ഇപ്പോള്‍ ഖാന് ഡിസൈന്‍ എന്ന ബ്രിട്ടീഷ് കമ്പനിയുടെ ഉടമ അഫ്സല് ഖാന്റെ ഉടമസ്ഥതയിലാണ്. 1904 മുതല്‍ 2008 വരെ സിറ്റി കൗണ്‍സിലിന്റെ കൈവശമായിരുന്ന നമ്പര്‍ പിന്നീട് സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കുകയായിരുന്നു.
2008ല്‍ എ1 ലേലത്തില്‍ പോയത് നാല് കോടി രൂപയ്ക്കായിരുന്നു. പിന്നീട് പല ആഡംബര വാഹനങ്ങല്‍ കയറിയിറങ്ങിയ നമ്പര്‍ അഫ്സല് ഖാന് സ്വന്തമാക്കിയത് 10.52 കോടി രൂപയ്ക്കാണ്.
നമ്പറിന്റെ ലേല പരസ്യത്തില്‍ 110 കോടി രൂപയാണ് നല്‍കിയിരിക്കുന്നത്. വാറ്റും മറ്റ് ടാക്സുകളും കൂടുമ്പോള്‍ ഇത് 132 കോടിയാകും.
67 കോടി രൂപയാണ് ഇത് വരെയുള്ള നമ്പര്‍ പ്ലറ്റ് ലേലങ്ങളിലെ റെക്കോര്‍ഡ് തുക. യുഎഇ-യില്‍ നടന്ന ലേലത്തില്‍ ഉ5 എന്ന ഈ നമ്പര്‍ സ്വന്തമാക്കിയത് ഇന്ത്യക്കാരനായ ബല്‍വീന്ദര്‍ സഹാനിയായിരുന്നു. 66 കോടിക്ക് വിറ്റുപോയ ‘1’ എന്ന നമ്പറാണ് രണ്ടാം സ്ഥാനത്ത്.