മൂവാറ്റുപുഴ: കോവിഡ് പ്രതിസന്ധി മൂലം വരും കാലത്ത് ഉണ്ടാകന്‍ പോകുന്ന ഭക്ഷ്യ ക്ഷാമം പരിഹരിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം സിപിഎം നേതൃത്വത്തില്‍ സംസ്ഥാനത്ത് എല്ലാ മേഖലയിലും കൃഷി ആരംഭിക്കണമെന്ന പ്രഖ്യാപനം ഏറ്റെടുത്ത് മൂവാറ്റുപുഴ സൗത്ത് ലോക്കല്‍ അതിര്‍ത്തിയിലെ വിവിധ ബ്രാഞ്ചുകള്‍. ലോക്കല്‍ അതിര്‍ത്തിയിലെ ബ്രാഞ്ചുകളില്‍ വിവിധ ഇനം കിഴങ്ങ് വര്‍ഗ്ഗങ്ങളുടെയും പച്ചക്കറികളുടെയും കൃഷി ആരംഭിച്ചു കഴിഞ്ഞു.
രണ്ടാര്‍ ഈസ്റ്റ് ബ്രാഞ്ചില്‍ രണ്ടാര്‍ ‘പയ്യന’ വീട്ടില്‍ പി എസ് രാജേഷിന്റെ വക സ്ഥലത്ത് കൃഷിയുടെ നടീല്‍ ഉദ്ഘാടനം കര്‍ഷക സംഘം ഏരിയ പ്രസിഡന്റ് സ.യു ആര് ബാബു കപ്പനട്ട് നിര്‍വ്വഹിച്ചു. ഒരേക്കര്‍ സ്ഥലത്ത് കപ്പ കൂടാതെ ചേന, ചേമ്പ്, കാച്ചില് വിവിധ ഇനം പച്ചക്കറികളും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. നേരത്തെ ചാലിക്കടവ് ബ്രാഞ്ചില്‍ മൂന്നര ഏക്കറില്‍ വിവിധ ഇനം കിഴങ്ങ് വര്‍ഗ്ഗങ്ങളുടെയും പച്ചക്കറികളുടെയും നടീല്‍ പൂര്‍ത്തികരിച്ചു. രണ്ടാര്‍ ഈസ്റ്റ് ബ്രാഞ്ച് നേതൃത്വത്തില്‍ നടക്കുന്ന കൃഷിയുടെ ഉദ്ഘാടന ചടങ്ങില്‍ സിപിഎം സൗത്ത് ലോക്കല്‍ സെക്രട്ടറി സജി ജോര്‍ജ്, സ്ഥലം വിട്ടു നല്കിയ പി എസ് രാജേഷ്, ബ്രാഞ്ച് സെക്രട്ടറി എം എസ് സുരേഷ്, സി എസ് നിസാര്‍, വി എ സന്തോഷ്, എം ബി മനോജ്, വി എ സരീഷ് എന്നിവര്‍ പങ്കെടുത്തു.


