സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം തുടങ്ങും. പരമ്പരാഗത രീതിയിൽ വള്ളങ്ങളിൽ മീൻപിടിക്കുന്നവർക്ക് വിലക്കുണ്ടാകുന്നതല്ല. ,കൊവിഡ് വ്യാപനവും വർധിച്ചു ഉയരുന്ന ഇന്ധനവിലയും ലോക്ക്ഡൗണും ഉൾപ്പെടെ നിരവധി പ്രതിസന്ധികൾ മത്സ്യതൊഴിലാളികൾ നേടിടുന്നതിന്റെ ഇടയിലാണ് ട്രോളിങ് നിരോധനം കൂടി നിലവിൽ വരുന്നത്. ഈ പ്രതിസന്ധികളെ നേരിടാൻ സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികൾ.
കൊവിഡ് കാരണം നാട്ടിലേക്ക് മടങ്ങിയ ഇതര സംസ്ഥാന തൊഴിലാളികൾ മടങ്ങിയെത്താത്തതിനാൽ പല ബോട്ടുകളും നാളുകളായി കടലിൽ പോകാതെ കരയിൽ തന്നെ കിടക്കുകയാണ്. ട്രോളിങ് നിരോധനം കഴിയുമ്പോഴേക്കും സർക്കാർ ഇന്ധന സബ്സിഡി നൽകിയില്ലെങ്കിൽ പിടിച്ചുനിൽക്കാനാകില്ല എന്ന് ബോട്ടുടമകൾ പറയുന്നത്.