കൃഷി വകുപ്പ് ആലങ്ങാട് ബ്ലോക്കിന്റെ നേതൃത്വത്തില്‍ കാര്‍ഷിക കര്‍മ്മസേനയിലൂടെ ആരംഭിച്ച കര്‍ഷക ചന്ത കോട്ടപ്പുറത്ത് ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യാ തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം കെ. വി. രവീന്ദ്രന് ആദ്യ വില്പന നിര്‍വ്വഹിച്ചു. ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. എം മനാഫ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ആര്. രാധാകൃഷ്ണന്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജയശ്രീ ഗോപീകൃഷ്ണന്, ആലങ്ങാട് ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ജയകൃഷ്ണന്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി. പി അനില്‍കുമാര്‍, എം അനില്‍കുമാര്‍, എം ആര് രാമചന്ദ്രന്, കെ. എസ് ഷഹന, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ വിദ്യ ഗോപിനാഥ്, ആത്മ ജില്ലാ തല ഉപദേശക സമിതി അംഗം കെ. കെ. സുബ്രഹ്മണ്യന്, അഗ്രോ സര്‍വീസ് സെന്റര്‍ പ്രസിഡന്റ് സി. വി. ദിലീപ്, സെക്രട്ടറി വി. എന്‍.പ്രസാദ് , ആത്മ ബ്ലോക്ക് ടെക്നോളജി മാനേജര്‍ ടി.എന്‍. നിഷില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

