മൂവാറ്റുപുഴ: കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയറുടെ കാര്യാലയത്തിന്റെ മേല്‍നോട്ടത്തില്‍ ചെറുകിട കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റ പണികള്‍ക്കായുള്ള ബ്ലോക്ക് തല സര്‍വ്വീസ് ക്യാമ്പ് ഒക്ടോബര്‍14 ന് മൂവാറ്റുപുഴ ഇ ഇ സി മാര്‍ക്കറ്റില്‍ വച്ച് നടക്കും. കാര്‍ഷിക യന്ത്രങ്ങള്‍ റിപ്പയര്‍ ചെയ്യുന്ന വ്യക്തികള്‍ക്കോ സംഘങ്ങള്‍ക്കോ നിബന്ധനകള്‍ക്ക് വിധേയമായി സ്പെയര്‍ പാര്‍ട്ട്സുകള്‍ക്ക് 25 മുതല്‍100 ശതമാനം വരെ പരമാവധി 1000 മുതല്‍2500 രൂപയും റിപ്പയര്‍ ചാര്‍ജ്ജുകള്‍25 ശതമാനം പരമാവധി 1000 രൂപയും ധനസഹായം ലഭിക്കും. യന്ത്ര സാമഗ്രികള്‍ക്ക് റിപ്പയറിംഗ് ആവശ്യമായ വ്യക്തികള്‍, കര്‍ഷകസംഘങ്ങള്‍ എന്നിവര്‍ ഒക്ടോബര്‍ 5 നകം കൃഷിഭവനുകളില്‍ അപേക്ഷ നല്‍കണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.
Home Agriculture ചെറുകിട കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റ പണികള്‍ക്കായുള്ള ബ്ലോക്ക് തല സര്‍വ്വീസ് ക്യാമ്പ് ഒക്ടോബര്‍14 ന്