മൂവാറ്റുപുഴ: ബൈക്ക് മതിലില്‍ ഇടിച്ച് യുവാവ് മരിച്ചു. പള്ളിച്ചിറങ്ങര വെളിയത്ത് വേണുവിന്റെ മകന് അനന്ദു വേണു (29) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 11 30 ന് തൃക്കളത്തൂര്‍ പള്ളിത്താഴത്തിന് സമീപം കനാല്‍ ബണ്ട് റോഡില്‍ അനന്ദു സഞ്ചരിച്ച ബൈക്ക് മതിലില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനന്ദുവിനെ നാട്ടുകാര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചങ്കിലും ജീവന് രക്ഷിക്കാനായില്ല. സംസ്കാരം നടത്തി.മാതാവ് ആശ, സഹോദരി അമലു

