കൊച്ചി: എറണാകുളത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസ് കയറിയിറങ്ങി സ്ത്രീ മരിച്ചു. ലിസി ജംഗ്ഷനില്‍ വച്ചാണ് അപകടം സംഭവിച്ചത്. കളമശേരി സ്വദേശി ലക്ഷ്മിയാണ് (43) മരിച്ചത്. ഇന്ന് 9 മണിയോടെയായിരുന്നു സംഭവം.
റോഡ് മുറിച്ചുകടക്കുകയായിരുന്ന ലക്ഷ്മി നിര്‍ത്തിയിട്ടിരുന്ന ബസിന് മുന്നിലെത്തുകയായിരുന്നു. ഈ സമയം ബസ് മുന്നോട്ടെടുക്കുകയും ലക്ഷ്മി ബസിനടിയില്‍പെടുകയും ചെയ്തു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു. ബസില്‍ തട്ടി താഴേക്ക് വീണ ലക്ഷ്മിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. സ് ഡ്രൈവറെ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് പറഞ്ഞു.


