തമിഴ്നാട് : പുതുക്കോട്ടയിൽ കാറും ബസും കൂട്ടിയിടിച്ച് മൂന്നു മരണം. പുതുക്കോട്ട മധുര ദേശീയപാതയിൽ സെബസ്യപുരത്താണ് അപകടമുണ്ടായത്. ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ എതിരെ വന്ന ബസിനടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാർ പൂർണമായും തകർന്നു. യാത്രക്കാരായ രണ്ടുപേർ സംഭവസ്ഥലത്ത് വെച്ച് മരിച്ചു. അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥരെത്തിയാണ് ബസിനടിയിൽ നിന്നും കാർ പുറത്തെടുത്തത്. ശിവഗംഗ സ്വദേശികളായസന്തോഷ്, ആദിമുഖിലൻ, രാജേശ്വരി എന്നിവരെ ഗുരുതര പരുക്കുകളോടെ പുതുക്കോട്ട മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാൾ പിന്നീട് മരണപ്പെടുകയായിരുന്നു.

