മൂവാറ്റുപുഴ: വാഹന അപകടം കാര്‍ ഡ്രൈവറായ യുവാവിന് ദാരുണാന്ത്യം. ഞായറാഴ്ച രാവിലെ എട്ടരയോടെ കൊച്ചി -ധനുഷ്കോടി ദേശീയപാതയില്‍ കടാതിയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മുടവൂര്‍ മലയില്‍ എം.ഡി ബിനു(25) ആണ് മരിച്ചത്. മൂവാറ്റുപുഴ ഭാഗത്ത് നിന്നും കോലഞ്ചേരി ഭാഗത്തേക്ക് പോകുകയായിരുന്ന കാറും എതിര് ദിശയില്‍ കോഴികള്‍ കയറ്റി വരികയായിരുന്ന ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബിനുവിനെ ഓടിക്കൂടിയ നാട്ടുകാര്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പോസ്റ്മാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിന് പെരുമ്പാവൂർ പൊതുസ്മശാനത്തിൽ മാതാവ് :ശോഭന.സഹോദരങ്ങൾ :വരുൺ,വിഷ്ണു